Wednesday, July 18th, 2012

പത്മശ്രീ മോഹന്‍‌ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമെന്ന് ഡി. എഫ്. ഒ.

Mohanlal-tusk-epathram

കൊച്ചി: മെഗാസ്റ്റാര്‍ പത്മശ്രീ മോഹന്‍‌ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്. ഒ. യുടെ റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോഹന്‍‌ലാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതായി പറയുന്നത്. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മോഹന്‍‌ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടയിലാണ് അവിടെ നിന്നും ആനക്കൊമ്പ് കണ്ടെടുത്തത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും അത് വീട്ടില്‍ സൂക്ഷിച്ചത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് അന്വേഷണം പൂര്‍ത്തിയായ ശേഷം സമര്‍പ്പിക്കുമെന്നും ഡി. എഫ്. ഒ. യുടെ റിപ്പോര്‍ട്ടിലുണ്ട്. സ്വന്തമായി ആനയില്ലാത്ത താരം മറ്റു രണ്ടു പേരുടെ കൈവശം ഉള്ള ആനക്കൊമ്പ് അവരുടെ അനുമതിയോടെ സൂക്ഷിക്കുകയായിരുന്നു എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “പത്മശ്രീ മോഹന്‍‌ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമെന്ന് ഡി. എഫ്. ഒ.”

  1. gold account says:

    നിയമ വിരുദ്ധമായാണ് നടന്‍ മോഹന്‍‌ലാല്‍ വീട്ടില്‍ ആനകൊമ്പ് സൂക്ഷിച്ചതെന്ന് റിപ്പോര്‍ട്ട്. കേസില്‍ മോഹന്‍ലാലിനെതിരെ മലയാറ്റൂര്‍ ഡിഎഫ്‌ഒ പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.മോഹന്‍ലാല്‍ 1972 ലെ വന്യജീവിസംരക്ഷണ നിയമത്തിന്‌ എതിരായി അനധികൃതമായാണ് വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത്‌. ആനക്കൊമ്പിന്റെ ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലാലിന്‌ കഴിഞ്ഞിട്ടില്ല. പകരം മറ്റുളളവരുടെ പേരിലുളള ലൈസന്‍സാണ്‌ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലാലിന്റെ പക്കല്‍ നിന്ന്‌ ആനക്കൊമ്പ്‌ പിടിച്ചെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കുമെന്നും ഡിഎഫ്‌ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine