ലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു.
ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് .
വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി