ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് രജനീ കാന്തിന് സമ്മാനിക്കും. ചലച്ചിത്ര രംഗത്ത് നല്‍കിയ സംഭാവന കളെ മാനിച്ച് നല്‍കി വരുന്ന ഭാരത സര്‍ക്കാരിന്റെ ഉന്നത സിനിമാ പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്റര്‍ പേജിലൂടെ യാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
Happy to announce #Dadasaheb Phalke award for 2019 to one of the greatest actors in history of Indian cinema Rajnikant ji
His contribution as actor, producer and screenwriter has been iconic
I thank Jury @ashabhosle @SubhashGhai1 @Mohanlal@Shankar_Live #BiswajeetChatterjee pic.twitter.com/b17qv6D6BP
— Prakash Javadekar (@PrakashJavdekar) April 1, 2021
മോഹന്‍ ലാല്‍, ആശാ ഭോസ്‌ലെ, സുഭാഷ് ഘായ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആയിരുന്നു ജൂറി അംഗങ്ങള്‍. തെന്നിന്ത്യന്‍ നടന്മാരിലേക്ക് ഏറ്റവും ഒടുവിലായി ഫാല്‍ക്കെ പുരസ്കാരം തേടി എത്തിയത് ശിവജി ഗണേശനെ (1996) ആയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന വിശേഷണം ഉള്ള ദാദാ സാഹെബ് ഫാല്‍ക്കെ യുടെ നൂറാം ജന്മ വാര്‍ഷികം (1969) മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം സമ്മാനിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്‍ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, awards, rajnikanth, tamil