കൊച്ചി: മാറ്റിനി എന്ന സിനിമയില്‍ നടി മൈഥിലി പുകവലിക്കുന്ന രംഗങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി പൊതു നിരത്തില്‍ പ്രദര്‍ശിപ്പിച്ച കേസില്‍
നടിയുള്‍പ്പെടെ മൂന്നു പേരെ കോടതി ശിക്ഷിച്ചു. ചിത്രത്തിലെ നായികയായ മൈഥിലി (ബ്രൈറ്റി ബാലചന്ദ്രന്‍), സംവിധായകന്‍ അനീഷ് ഉപാസന നിര്‍മ്മാതാവും വിതരണക്കാരനുമായ പ്രശാന്ത് നാരായണന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് കോടതി-(മൂന്ന്) ശിക്ഷിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ അനൂചന്ദ്രന്‍ ഹാജരായി കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി മൈഥിലി ഉള്‍പ്പെടെ ഉള്ള പ്രതികളെ നല്ലനടപ്പിനു വിട്ടു.
മൈഥിലി പുകവലിക്കുന്ന ചിത്രത്തോടുകൂടെ മാറ്റിനി എന്ന സിനിമയുടെ പോസ്റ്റര്‍ പോലീസ് ട്രെയ്നിങ്ങ് കോളേജ്, കോട്ടന്‍ ഹില്‍ സ്കൂള്‍ എന്നിവയുടെ പരിസരത്തുനിന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടിയ്ക്കും നിര്‍മ്മാതാവിനും സംവിധായകനും എതിരെ കേസെടുക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy