ന്യൂഡൽഹി : പതിനഞ്ചോളം പുരസ്കാരങ്ങൾ കയ്യടക്കി മലയാള സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നേട്ടം കൈവരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പുരസ്കാരങ്ങൾ മലയാളത്തിന് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ കമലിന്റെ സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലും വിക്കി ഡോണറും പങ്കിട്ടെടുത്തു. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രോൽസാഹന ചിത്രം ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ്. ലാൽ (ഒഴിമുറി), തിലകൻ (ഉസ്താദ് ഹോട്ടൽ) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കല്പ്പന മികച്ച സഹ നടിയായി. ചിത്രം തനിച്ചല്ല ഞാൻ. കിളിയച്ഛൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാൽ പുരസ്കാരം നേടി. ഉസ്താദ് ഹോട്ടലിലെ സംഭാഷണത്തിന് അഞ്ജലി മേനോൻ സമ്മാനാർഹയായി. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം തനിച്ചല്ല ഞാൻ നേടി. മികച്ച ചലച്ചിത്ര നിരൂപകൻ – പി. എസ്. രാധാകൃഷ്ണൻ. മികച്ച ശബ്ദ ലേഖകൻ എം. ഹരികുമാർ, മികച്ച ശബ്ദ ലേഖനം അന്നയും റസൂലും എന്ന ചിത്രത്തിന് എസ് രാധാകൃഷ്ണൻ. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മിനോൺ മികച്ച ബാല താരമായി. ഈ ചിത്രം സംവിധാനം ചെയ്ത സിദ്ദാർത്ഥ് ശിവ മികച്ച നവാഗത സംവിധായകനുമായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards