പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ‘വര്‍ത്തമാനം’ എന്ന സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ദേശ വിരുദ്ധവും മത സൗഹാര്‍ദ്ദം തകര്‍ ക്കുന്നതും ആയിട്ടുള്ള വിഷയമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന സിനിമയുടേത് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.
ജെ. എന്‍. യു., കാശ്മീര്‍ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന സീനുകളാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ‘വര്‍ത്തമാനം’ എന്ന സിനിമയെ പ്രതിക്കൂട്ടിൽ നിറുത്തി യത്. വിശദ പരിശോധന കള്‍ക്കായി സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം അയച്ചു എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് ജെ. എന്‍. യു. വില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രം ആയിട്ടാണ് പാര്‍വ്വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തു മണി എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ കമ്മിറ്റി ചെയര്‍മാന്റെ തീരുമാനം വരുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, filmmakers, parvathy-thiruvothu