അബുദാബി : ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച അനാവരണം എന്ന ടെലി സിനിമ ജീവന്‍ ടി. വി. യില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിക്ക് സംപ്രേഷണം ചെയ്യും. എസ് ആന്‍ഡ് എസ് ഫിലിംസ് ഇന്‍റര്‍നാഷണല്‍ ക്രിയേഷന്‍ സിന്റെ ബാനറില്‍ എ. എം. പഞ്ച അവതരിപ്പിക്കുന്ന അനാവരണം, തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കെ. ഐബക് .
പ്രശസ്ത സിനിമാ – ടെലിവിഷന്‍ താര ങ്ങളായ ജി. കെ. പിള്ള, ദിനേശ് പണിക്കര്‍ , സന്തോഷ് കുറുപ്പ് , ലക്ഷ്മി, ഗായത്രി ദേവി , നിമിഷ എന്നിവ രോടൊപ്പം യു. എ.ഇ .യിലെ നാടക – ടെലി വിഷന്‍ രംഗത്ത് ശ്രദ്ധേയ രായ ശങ്കര്‍ ശ്രീലകം, സിയാദ് കൊടുങ്ങല്ലൂര്‍ , ജോസ് പ്രകാശ്, സമീര്‍ കല്ലറ, രാജേന്ദ്രന്‍ വെഞ്ഞാറമൂട്, പി. എം. അബ്ദുല്‍ റഹിമാന്‍ , പ്രസന്നാ ശങ്കര്‍ , നിവ്യാ നിസാര്‍ , അക്സാ ജെയിംസ്, സാംജിത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
പുതുമ യുള്ളൊരു കുറ്റാന്വേഷണ കഥ അബുദാബി യിലും കേരള ത്തിലുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത് . അനാവരണ ത്തിന്റെ കഥ എഴുതി പ്രധാന കഥാപാത്രമായ അയ്യര്‍ എന്ന അന്വേഷ ണോദ്യോഗസ്ഥനെ അവതരിപ്പി ച്ചിരിക്കുന്നത് ‘ഹരിചന്ദനം’ അടക്കം നിരവധി സീരിയലു കളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രവാസി കലാകാരന്‍ ഷാന്‍ എ. സമീദ്.
ക്യാമറ : ഷൈജു കൊരട്ടി, ബിജോയ് വര്‍ഗീസ് ജോര്‍ജ്ജ് .എഡിറ്റിംഗ് : അഭിലാഷ്. ഫൈനല്‍ കട്ട് & വിഷ്വല്‍ എഫക്ട്സ് : മനു കല്ലറ. സ്റ്റുഡിയോ : വിഷന്‍ വിഷ്വല്‍ മീഡിയ അബുദാബി.
മറ്റു പിന്നണി പ്രവര്‍ത്തകര്‍ : മധു കണ്ണാടിപ്പറമ്പ് , സുനില്‍ പുഞ്ചക്കര, റെജികുമാര്‍ , ആദര്‍ശ് ചെറുവള്ളി , രതീഷ് കൃഷ , പ്രശാന്ത് കൊല്ലംകാവ് ,രതീഷ് , സതീഷ് മേട്ടുക്കട , അഷ്‌റഫ് , ഹരിലാല്‍ .
-ചിത്രത്തിന്റെ പ്രോമോ ഇവിടെ കാണാം .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: television