അബുദാബി : പ്രവാസ ജീവിത ത്തിന്‍റെ ഇരുപതാം വര്‍ഷ ത്തില്‍ ശ്രദ്ധേയ മായ ഒരു പുരസ്കാരം കരസ്ഥമാക്കി ക്കൊണ്ട് ജോണി ഫൈന്‍ ആര്‍ട്സ് ഗള്‍ഫിലെ കലാകാരന്മാര്‍ക്ക് അഭിമാനമായി മാറി.
നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച ലോഹിത ദാസ് അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സര ത്തില്‍ മാറ്റുരച്ച 15 സിനിമ കളില്‍ നിന്നും മികച്ച ക്യാമറാ മാനുള്ള പുരസ്കാരമാണ് ഇദ്ദേഹം കരസ്ഥ മാക്കിയത്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍ മൂവീ ക്രിയേഷന്‍സ് ഒരുക്കിയ ‘ദി ലെറ്റര്‍’ എന്ന ഹ്രസ്വ ചിത്രം, ക്യാമറ യ്ക്കുള്ള അംഗീകാരം കൂടാതെ മികച്ച രണ്ടാമത്തെ സിനിമ യായും, ഇതില്‍ അഭിനയിച്ച വക്കം ജയലാല്‍ മികച്ച നടനുള്ള രണ്ടാമത്തെ പുരസ്കാരവും സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ നടത്തിയ ഹ്രസ്വ സിനിമാ മല്‍സരത്തില്‍ കൂവാച്ചീസ് അവതരിപ്പിച്ച രാത്രി കാലം മികച്ച ചിത്രം അടക്കം മൂന്ന് പുരസ്കാരങ്ങള്‍ നേടിയിരുന്നു. അതോടൊപ്പം ജോണിയുടെ ക്യാമറ യുടെ മികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഗള്‍ഫിലെ ഹോട്ടലു കളിലെ സംഗീത ട്രൂപ്പു കളുടെ പശ്ചാത്തല ത്തില്‍ നിര്‍മ്മിച്ച ആഫ്രിക്കന്‍ സിനിമ യായ ‘ദുബാബു’ സംവിധാനം ചെയ്തത് ഇദ്ദേഹ ത്തിന്‍റെ കലാ ജീവിത ത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തി നല്‍കി.
ഇപ്പോഴും മലയാളം ചാനലു കളില്‍ കാണികളുടെ ആവശ്യാര്‍ത്ഥം വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്ന ജെന്‍സന്‍ ജോയി യുടെ ‘THE മൂട്ട’ എന്ന ആക്ഷേപ ഹാസ്യ രചന യുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യതും ഫൈന്‍ ആര്‍ട്സ് ക്യാമറ യിലൂടെ തന്നെ. ജോണി യുടെ തന്നെ ‘ഇടയ രാഗം’, മാമ്മന്‍ കെ. രാജന്‍റെ ‘ഉത്തമ ഗീതം’ അടക്കം നിരവധി ഭക്തി ഗാന വീഡിയോ ആല്‍ബ ങ്ങളും കൂവാച്ചീസ് ഒരുക്കി യിട്ടുണ്ട്.
ഈ ക്രിസ്തുമസ്സിനു പുറത്തിറക്കാന്‍ തയ്യാറാക്കി യിരിക്കുന്ന ‘മമ ഹൃദയം’ എന്ന ആല്‍ബ ത്തിലും ജോണി യുടെ മികവ് പ്രകടമാവും. ഒട്ടനവധി കലാകാര ന്മാരെ കൈ പിടിച്ചു യര്‍ത്തിയ ‘ഫൈന്‍ ആര്‍ട്സ്’ എന്ന സ്ഥാപന ത്തിന്‍റെ അമര ക്കാരനായ ജോണി എന്ന ബഹുമുഖ പ്രതിഭ, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍ മൂവീ ക്രിയേഷന്‍സി ന്‍റെ ബാനറില്‍ നിരവധി മ്യൂസിക് ആല്‍ബങ്ങളും ഹ്രസ്വ സിനിമകളും ടെലി സിനിമകളും ഒരുക്കിയ ഈ കലാകാരന്‍റെ അടുത്ത ലക്‌ഷ്യം വെള്ളിത്തിര യാണ്.
ടി. എസ്. സുരേഷ് ബാബു വിന്‍റെ പുതിയ സിനിമ യായ ‘ഉപ്പുകണ്ടം പ്രൈവറ്റ് ലിമിറ്റഡ്’, പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത ഭഗവാന്‍ എന്ന സിനിമ യിലൂടെ ലോക റെക്കോര്‍ഡിട്ട വിജീഷ് മണി മുപ്പത്തി അഞ്ചു ഭാഷ കളില്‍ നിര്‍മ്മിക്കുന്ന ‘ഭൂലോക രക്ഷകന്‍’, കൂവാച്ചീസ് ഒരുക്കുന്ന ‘ഭാര്യമാര്‍ ആദരിക്കപ്പെടുന്നു’ എന്നീ സിനിമ കളില്‍ അഭിനയി ക്കുകയും ചെയ്യന്നു.
മലയാള ത്തിലെ ആനുകാലിക ങ്ങളില്‍ ജോണിയുടെ രചനകള്‍ പ്രത്യക്ഷ പ്പെട്ടിരുന്ന എണ്‍പതു കളുടെ അവസാനം പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറി. ചിത്രകാരന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍, ക്യാമറാമാന്‍, നടന്‍, മാധ്യമ പ്രവര്‍ത്തകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖല കളില്‍ ശ്രദ്ധേയനായ ജോണിക്ക് അര്‍ഹമായ അംഗീകാരം പ്രവാസ ലോകത്തു നിന്നും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കര യിലെ പ്രശസ്തമായ കുന്നുമ്പുറത്ത് തറവാട്ടിലെ തോമസ് – അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ: രാജി ജോണ്‍. മക്കള്‍ രാഹുല്‍ ജോണ്‍, ജാസ്മീന്‍ അന്ന ജോണ്‍.