യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.
വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ - വിനയന്‍ വിഷയം എത്തി.
ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.
പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, thilakan
Kudos to Vinayan & Thilakan. All malayalees should support “deregulated” malayalam movies
അതിനു ഈ പടം വിജയിച്ചു എന്ന് ആരാ പറഞ്ഞത് ? അത് വിനയന്‍ സ്വയം അങ്ങ് പറഞ്ഞാല്‍ മതിയോ ?
ഞാന്‍ ഒരു വിനയന്‍ വിരോധി ഒന്നും അല്ല അദ്ദേഹത്തിന്റെ ‘വാസന്തിയും ലക്ഷ്മിയും’ ഒക്കെ ഇഷ്ടപെട്ട ഒരു പ്രേക്ഷകന്‍ മാത്രമാണ് !
ഈ പടം അത്ര മെച്ചമാണ് എന്ന് എനിക്ക് തോന്നുന്നില്ല ! കണ്ട എന്റെ പണം പോയി , പോരാത്തതിനു തിയേറ്ററില്‍ ആളും വളരെ കുറവാണു (ഇന്നലെ തിരുവോണം ആണ് എന്ന് ഓര്‍ക്കണം )
വിനയനും ഈ സൂപ്പര്‍ താരങ്ങളെ പോലെ തന്നെ ആണ് ! താന്‍ പണ്ട് ചെയ്ത നല്ല ചിത്രങ്ങളുടെ പേരില്‍ ഇപ്പോളും കടിച്ചു തൂങ്ങി നില്‍ക്കുന്നു !
എത്ര മോശമായ ഒരു കഥയാണ് ഈ സിനിമ !
അദ്ദ്യവസാനം ഒരു ബന്ടവും ഇല്ല !
ഒരു പൊട്ടാ കഥ ! പടം കാണാന്‍ ആളും പോര
ഈ സിനിമ ഒരു പരാജയം ആണ്
സൂപ്പര്‍ സ്റ്റാറുകളെ വെച്ചാലും പുതുമുഖങളെ വെച്ചാലും പടം വിജയിക്കണമെങ്കില്‍ കഥയും തിരക്കഥയും നന്നായിരിക്കയും പുതുമയുള്ളതും അത്നന്നായി സംവിധാനം ചെയ്യുകയും വേണം. അതല്ലാതെഒന്നിനേയും കുറ്റം പറഞിട്ടുകാര്യമില്ല സൂപ്പര്‍ സ്റ്റാറുകളെ ഒഴിവാക്കേണ്ടത് ജനങളാണ് ഒരു സിനിമാക്കാരനുമല്ല. സൂപ്പര്‍ സ്റ്റാറുകള്‍ ചോദിക്കുന്ന പൈസ കൊടുക്കുവാന്‍ ഇല്ലങ്കില്‍ ഇല്ലാത്തവ്ന്‍ അവരെ വെച്ച് പടം പിടിക്കണ്ട. അവനവന്റെ കൊക്കിനനുസരിച്ച് കൊത്തിവിഴുങ്ഹിയാല്‍ മതി.സ്റ്റാറുകള്‍ പൈസകുറക്കണമെന്ന് ഇവന്മാരാരാണു പറയാന്‍ ആവശ്യം വരുമ്പോള്‍ അവര്‍ തന്നേ കുറച്ച് കൊള്ളും. ഇപ്പോഴത്തെ കാലത്ത് വ്യക്തികളെക്കാള്‍ പ്രധാന്യം സംഘടനക്കാണ്. എല്ലാമറ്റു സംഘടനകള്‍ക്കും അങനെയണല്ലോ സിനിമാക്കാര്‍ക്കെന്താണു പ്രത്യേകത് .സംഘടനയെ തള്ളിപറയുന്നവര്‍ക്ക് ഒരു കാരണവശാലും ..ഒരവസരവും കൊടുക്കരുത്. ശരിക്കും ബോധ്യപ്പെടുത്തണം അമ്മക്കും ,മാക്ട്ക്കും മറ്റും ഇത്തിരി ആമ്പിയര്‍ കുറവായിപ്പൊയി അതു വിനയന്റെയും തിലകന്റെയും ഒക്കെ ഒരു സമയം, മാത്രമല്ല ഇപ്പോള്‍ ശ്രീനിവാസനും കുറെ മതിഭ്രമം തുടങ്ഹിയിരിക്കുന്നു മൂവര്‍ക്കും മാനസികാരോഗ്യം നഷ്ടപ്പെട്ടുതുടങിയിരിക്കുന്നു വെന്ന് തോന്നുന്നു എല്ലാമൊരു ഈഗൊ. അല്ലാതെന്താ !!!!!!
ഒന്നുമില്ല
“യക്ഷിയും ഞാനും ” എന്ന സിനിമ നല്ല ഒരു പ്രെമെയം ആന്ന്.
പുതുമുഗങലുദെ പരാജയം ആനു ഈ സിനിമ പ്പാറാജ്ജായ്യാപ്പാഡാണ്‍ ക്കാറാണാമ്മ്
ഒരു തട്ടുപൊളിപ്പന്‍ സിനിമ എന്നതിനപ്പുറം ഒരു കോപ്പുമില്ല