ഷാര്‍ജയിലും ദുബായിലുമായി ചിത്രീകരണം പൂര്‍ത്തിയായ “ചിത്രങ്ങള്‍” എന്ന ടെലി സിനിമ, യു. എ. ഇ. യിലെ കലാസ്വാദ കര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. മെയ് 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്, ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖര്‍ സംബന്ധിക്കും.
പ്രവാസ ലോകത്തെ ശ്രദ്ധേയനായ കലാകാരന്‍ മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍, സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ്.
സ്പന്ദനം എന്ന ടെലി സിനിമക്ക് ശേഷം ബഷീര്‍ കൊള്ളന്നൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ഈ ടെലി സിനിമയില്‍, ഗള്‍ഫിലെ നാടക വേദികളിലും മിനി സ്ക്രീനിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, രാഘവ് കോക്കുല്‍, സഗീര്‍, സിയാദ്, പി. എം. അബ്ദുല്‍ റഹിമാന്‍, ജോഷി തോമസ്, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ് പോള്‍ മാവേലിക്കര, ചന്ദ്രഭാനു, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനി, ഷഫ്നാ ഇല്യാസ് തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു. ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്, നിര്‍മ്മാണം: അടയാളം ക്രിയേഷന്‍സ്.
ദുബായ് ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയും, റേഡിയോ ഏഷ്യയും ചേര്‍ന്ന് ഓണ്‍ ലൈനിലൂടെ നടത്തിയ ആഗോള വോട്ടെടുപ്പില്‍ മികച്ച ടെലി സിനിമയായി തിരഞ്ഞെടുത്തത് മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്ത ‘ആര്‍പ്പ്’ എന്ന ടെലി സിനിമ യായിരുന്നു. ചിത്രങ്ങള്‍ ഈ മാസം തന്നെ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.
കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് മുഷ്താഖ് കരിയാടന്‍ ഈ ടെലി സിനിമ ഒരുക്കിയിരിക്കുനത്. യു. ഏ. ഇ. യില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന എന്‍ . ടി. വി. യില്‍ (ഇ-വിഷന്‍ – ചാനല്‍ 144) “പ്രവാസ സ്പന്ദനം” എന്ന പരിപാടിയില്‍ വ്യാഴാഴ്ച രാത്രി 8:30ന് മുഷ്താഖുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യും. ഇതേ പരിപാടിയുടെ പുന: സംപ്രേഷണം വെള്ളിയാഴ്ച കാലത്ത് 11 ന് ഉണ്ടായിരിക്കും.