Tuesday, April 13th, 2010

അഗ്നിപരീക്ഷ ഒരുങ്ങുന്നു

meghanathanപ്രവാസി സംരംഭമായി ഒരു ടെലി ഫിലിം കൂടി ഒരുങ്ങുന്നു. ഷാര്‍ജയിലും അജ്മാനിലുമായി ചിത്രീകരണം പുരോഗമിക്കുന്ന “അഗ്നി പരീക്ഷ” എന്ന ടെലി ഫിലിം സ്വപ്നങ്ങളുടേയും യാഥാര്‍ത്ഥ്യ ങ്ങളുടേയും ഇടയില്‍ കണക്കു കൂട്ടലുകളുമായി പ്രവാസ ലോകത്ത്‌ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെയും, വിവാഹത്തോടെ അവന്റെ ജീവിത ത്തിലേക്ക്‌ കടന്നു വരുന്ന, വ്യത്യസ്ഥമായ ജീവിത വീക്ഷണങ്ങളും പശ്ചാത്തലവുമുള്ള ഒരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ ങ്ങളുടേയും ആത്മ സംഘര്‍ഷങ്ങളുടേയും കഥ പറയുന്നു.

നാലു ചുവരുകള്‍ ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ഒറ്റപ്പെടല്‍ പ്രവാസ ജീവിതത്തില്‍ സാധാരണമാണ്‌. ഇതിനിടയില്‍ വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന രണ്ടു പേരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഈഗോ പ്രശ്നങ്ങള്‍, വിരുദ്ധമായ സ്വഭാവ സവിശേഷതകള്‍ / ജീവിത കാഴ്ചപ്പാടുകള്‍. ഇതില്‍ നിന്നും ഉടലെടുക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ പരിഹരി ച്ചില്ലെങ്കില്‍ അത്‌ ദാമ്പത്യ ജീവിതത്തെ തകര്‍ച്ചയിലേക്ക്‌ നയിക്കും. പല ദാമ്പത്യ തകര്‍ച്ചകള്‍ക്കും കാരണം പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുവാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള ആളുകളുടെ ഇടപെടല്‍ ഉണ്ടാകാതെ പോകുന്നതാണ്‌.

agnipareeksha-team

പുരുഷ മേല്‍കോയ്മയും അതോടൊപ്പം കരിയര്‍ കരുപ്പിടിപ്പി ക്കുന്നതിനുള്ള തത്രപ്പാടി നുമിടയില്‍ അബോര്‍ഷന്റെ രൂപത്തില്‍ ചവിട്ടി മെതിക്കയ്ക്കപ്പെടുന്ന സ്ത്രീ സഹജമായ ആഗ്രഹങ്ങളും സൃഷ്ടിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചന നിര്‍വ്വഹി ച്ചിരിക്കുന്നത്‌ സംവിധായകനായ രാഗേഷ്‌ ഭഗവതിയാണ്‌. നിരവധി പ്രശസ്ത സംവിധായ കര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ പരിചയം ഉള്ള രാഗേഷിന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്‌.

സ്വന്തം ജീവിത തിരക്കുകളില്‍ അന്യന്റെ വിഷയങ്ങളില്‍ ഇടപെടുവാനോ അത്‌ പരിഹരിക്കുവാനോ മറ്റുള്ളവര്‍ സമയം കണ്ടെത്തുവാന്‍ മടിക്കുമ്പോള്‍ അതിനു വിപരീതമായി നായകന്റേയും നായികയുടേയും പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട്‌ അവരെ ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്ന നല്ല സൗഹൃദവും ഈ ടെലി ഫിലിമില്‍ പറഞ്ഞു പോകുന്നുണ്ട്‌. ഇത്‌ തികച്ചും ഒരു “പ്രവാസി കുടുംബ” കഥയാണെന്നു രചയിതാവ്‌ രാഗേഷ്‌ e പത്രത്തോട്‌ പറഞ്ഞു.

നായകനായി അഭിനയിക്കുന്നത്‌ യുവ നടന്‍ മനുമോഹിത്‌ ആണ്‌. നായിക ധനലക്ഷ്മിയും. ഇവരെ കൂടാതെ പ്രശസ്ത നടന്‍ മേഘനാഥന്‍, ശ്രീല (പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ പത്നിയാണ് ശ്രീല), സാലു കൂറ്റനാട്‌, രണ്‍ജി രാജ്‌, മാസ്റ്റര്‍ കാര്‍ത്തിക്‌ തുടങ്ങിയ നിരവധി പ്രവാസി കലാകാരന്മാരും ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്യുന്നു.

rk-panikker

നിര്‍മ്മാതാവ്‌ ആര്‍.കെ. പണിക്കര്‍

യു.എ.ഇ. യിലും കേരള ത്തിലുമായി ചിത്രീകരിക്കുന്ന “അഗ്നി പരീക്ഷയുടെ” നിര്‍മ്മാണം ആര്‍. കെ. പണിക്കരും, രണ്‍ജി രാജു കരിന്തളവും ചേര്‍ന്നാണ്‌ നിര്‍വ്വഹിക്കുന്നത്‌. ലീഗല്‍ അഡ്വൈസര്‍ : സലാം പാപ്പിനിശ്ശേരി. ക്യാമറ കമറുദ്ദീന്‍‍, ഗാനരചന, സംഗീതം: ബിജു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine