അബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദം’ അവതരിപ്പിക്കുന്ന ടെലി സിനിമ ‘ജുവൈരയുടെ പപ്പ’ യുടെ പ്രിവ്യൂ ഷോ ജനുവരി 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രശസ്ത കഥാകൃത്ത് ഗിരീഷ് കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാ കാരന്മാര്‍ വേഷമിടുന്നു.
പൂര്‍ണ്ണമായും ഇവിടെ ചിത്രീകരിച്ച ഈ സിനിമ, പ്രവാസ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ്. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന, കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
2007 ലെ അറ്റ്ലസ് – ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ ‘ദൂരം’ എന്ന ടെലി സിനിമക്ക് ശേഷം മാമ്മന്‍ കെ. രാജന്‍ ഒരുക്കുന്ന ഈ ടെലി സിനിമ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ തയ്യാറായിരിക്കുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: telefilm