ആത്മ സംസ്കരണത്തിന്റെ തികവിലേക്ക് ആത്മാവില്‍ ഊറിയ ഇശല്‍ ശീലുകളുമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘പെരുന്നാള്‍ നിലാവ്’ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. മാപ്പിള പ്പാട്ട് ഗാന ശാഖയിലെ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ക്കൊപ്പം, അറേബ്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദമായ ഹിഷാം അബ്ബാസ് പാടിയ ഒരു ഗാനം കൂടി ചിത്രീകരിച്ചു കൊണ്ട് പുതുമയുള്ള അവതരണ വുമായിട്ടാണ് ഇശല്‍ എമിറേറ്റ്സ് ഇക്കുറി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ സീനത്ത്, രഹന, അഷ്റഫ് പയ്യന്നൂര്‍, കണ്ണൂര്‍ ഷരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സിക്രട്ടറിയും പെരുന്നാള്‍ നിലാവിന്റെ സംവിധായ കനുമായ ബഷീര്‍ തിക്കൊടിയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
അബുദാബിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ദൃശ്യാവി ഷ്കാരത്തിനു രചന നിര്‍വ്വഹി ച്ചിരിക്കുന്നത് താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം. പിന്നണിയില്‍ ടി. എം. സലീം, അമീര്‍, ചന്ദ്രു, അരാഫാത്ത്, ഷഫീക് ചേറ്റുവ, ഫറൂഖ് ചാവക്കാട്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ ‘THE മൂട്ട’ പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്‍റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു….! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് ‘ആര്‍പ്പ്’.






















