കൊച്ചി: പ്രശസ്ത നടന്‍ സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലായിരുന്നു അന്ത്യം. കാറോടിക്കുന്ന തിനിടെ നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി യില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല. 1992 -ല്‍ അനില്‍ ബാബു ടീമിന്‍റെ ‘മാന്ത്രികച്ചെപ്പ്’ എന്ന സിനിമ യിലൂടെ രംഗത്ത് എത്തിയ ഇദ്ദേഹം ഇരുനൂറോളം സിനിമ കളില്‍ അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ ആണ് റിലീസായ ആദ്യചിത്രം.
പോലീസ് വേഷങ്ങളും രാഷ്ട്രീയ ത്തിലെ കുടിലത നിറഞ്ഞ കഥാപാത്രങ്ങളുടെ അവതരണ ത്തിലെ മികവും സുബൈറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. മലയാളത്തിലെ എല്ലാ സൂപ്പര്‍ താര ങ്ങള്‍ക്കും ഒപ്പം ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി യായ സുബൈര്‍ സിനിമ യില്‍ സജീവ മായപ്പോള്‍ കൊച്ചി യില്‍ സ്ഥിര താമസമാക്കി യിരിക്കുക യായിരുന്നു.
ഫസ്റ്റ്ബെല്‍, ആകാശദൂത്, കൗരവര്‍, സ്‌ഥലത്തെ പ്രധാന പയ്യന്‍സ്, ഗാന്ധര്‍വ്വം, ലേലം, ഇലവങ്കോട് ദേശം, പ്രണയ നിലാവ്, ദ ഗോഡ്‌മാന്‍, അരയന്നങ്ങളുടെ വീട്, സായ്‌വര്‍ തിരുമേനി, ശിവം, മേല്‍വിലാസം ശരിയാണ്, വല്യേട്ടന്‍, കനല്‍ക്കാറ്റ്, ബല്‍റാം വേഴ്‌സസ് താരാദാസ്, പതാക, പളുങ്ക്, നാദിയ കൊല്ലപ്പെട്ട രാത്രി, ഭരത്‌ചന്ദ്രന്‍ ഐ. പി. എസ്., ദി ടൈഗര്‍, ഇമ്മിണി നല്ലൊരാള്‍, സ്‌മാര്‍ട് സിറ്റി, ഐ. ജി, താന്തോന്നി, തിരക്കഥ, സേതുരാമയ്യര്‍ സി. ബി. ഐ., ക്രൈം ഫയല്‍, മനസിന്നക്കരെ, തിരക്കഥ, പഴശ്ശിരാജ എന്നിവ യാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. റിലീസ് ചെയ്യാത്ത കയം, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചേകവര്‍ എന്നീ സിനിമ കളിലും അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ത്രില്ലര്‍’ എന്ന സിനിമ യിലായിരുന്നു അവസാനം അഭിനയിച്ചത്.
മാതാപിതാക്കള്‍ : സുലൈമാന്‍ – ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്‌ലം, സുഹ്‌റ. ഭാര്യ: ദില്‍ഷാദ്. മകന്‍ അമന്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary