തുടരും… ടെലി സിനിമ പൂര്‍ത്തിയായി

December 29th, 2012

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram
ദുബായ് : പ്രമുഖ നടന്‍ മാമുക്കോയ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘തുടരും…’ എന്ന ടെലി സിനിമ യുടെ ചിത്രീകരണം യു. എ. ഇ. യില്‍ പൂര്‍ത്തിയായി.

സൌപര്‍ണ്ണിക ക്രിയേഷന്‍സിന്റെ ബാനറില്‍ സോമന്‍ പിള്ള നിര്‍മ്മിക്കുന്ന ‘തുടരും…’ പ്രവാസ ജീവിത ത്തിന്റെ നേരറിവുകള്‍ കാണികള്‍ക്ക് മുന്നിലേക്ക്‌ എത്തിക്കുന്നു.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

മാമുക്കോയ യോടൊപ്പം യു. എ. ഇ. യിലെ നാടക – ടെലി സിനിമ രംഗത്തെ ശ്രദ്ധേയരായ അഷ്‌റഫ്‌ പെരിഞ്ഞനം, മണി മണ്ണാര്‍ക്കാട്, സോമന്‍ പിള്ള, വെള്ളിയോടന്‍, ഫൈസല്‍ പുറമേരി, ബിനു, ഷാനവാസ് ചാവക്കാട്, പി. എം. അബ്ദുല്‍ റഹിമാന്‍, അന്‍സാര്‍ മാഹി, കലാമണ്ഡലം ചിന്നു, ഷിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

thudarum-tele-film-crew-ePathram

കഥ : നിഷാദ് അരിയന്നൂര്‍. ക്യാമറ : ഖമറുദ്ധീന്‍ വെളിയങ്കോട്. എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍. മേക്കപ്പ് : ക്ലിന്റ് പവിത്രന്‍. സഹ സംവിധാനം : സജ്ജാദ് കല്ലമ്പലം, ബൈജു അശോക്‌. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷനു കല്ലൂര്‍, സക്കീര്‍ ഒതളൂര്‍.

ആര്‍പ്പ്, മേഘങ്ങള്‍, ചിത്രങ്ങള്‍, തീരം, തുടങ്ങീ നിരവധി ടെലി സിനിമ കള്‍ക്ക്‌ സഹ സംവിധായ കനായി പ്രവര്‍ത്തിച്ച മിമിക്രി കലാകാരന്‍ കൂടിയായ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ” തുടരും…” മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോം സിനിമ പ്രകാശനം ചെയ്തു

January 30th, 2012

home-cinema-release-in-doha-ePathram
ദോഹ : മലയാളം ടെലിവിഷന്‍ വ്യൂവേഴ്സ് അസ്സോസ്സിയേഷന്‍ ( M T V A ) മലബാര്‍ മേഖല യുടെ മികച്ച ഹോം സിനിമ ക്കുള്ള അവാര്‍ഡ്‌ അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും’ എന്ന ഹോം സിനിമ യുടെ ഖത്തറിലെ പ്രകാശനം നടന്നു. ദോഹ സ്‌കില്‍സ് ഡവലപ്മെന്റ് സെന്‍ററില്‍ വെച്ചു നടന്ന ചടങ്ങില്‍ നാടക ചലച്ചിത്ര നടനും പൊതു പ്രവര്‍ത്തകനുമായ കെ. കെ. സുധാകരന്‍ സിനിമ യുടെ കോപ്പി അഡ്വ. വണ്ടൂര്‍ അബൂബക്കറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

poster-doha-home-cinema-ePathram
ദോഹ യിലെ അറിയപ്പെടുന്ന നടനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇക്ബാല്‍ ചേറ്റുവ നിര്‍മ്മിച്ച് ബന്ന ചേന്ദമംഗലൂര്‍ സംവിധാനം ചെയ്ത ‘കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും’ എന്ന ഈ ഹോം സിനിമ യില്‍ ടൈറ്റില്‍ കഥാപാത്ര ങ്ങളെ നാടക നടി സന്ധ്യാ ബാബു, അമൃത ടി. വി. ബെസ്റ്റ്‌ ആക്ടര്‍ അവാര്‍ഡ്‌ ജേതാവ്‌ ഗിരിധര്‍ എന്നിവര്‍ ജീവസുറ്റ താക്കി.

iqbal-chettuwa-in-home-cinema-ePathram
ഇവരെ കൂടാതെ ഇഖ്ബാല്‍ ചേറ്റുവ, ജമാല്‍ വേളൂര്‍ എന്നിവരും നാടക- ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടീ നടന്മാരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രചന : ഗിരീഷ്‌ കറുത്ത പറമ്പ്‌ , ക്യാമറ : ക്രിസ്റ്റി ജോര്‍ജ്ജ്.

ചടങ്ങില്‍ സംവിധായകന്‍ ബന്ന ചേന്ദമംഗലൂര്‍ സ്വാഗതം പറഞ്ഞു . സിനിമാ പ്രദര്‍ശന ത്തിനുശേഷം ചിത്രത്തെ ക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. സിനിമ യുടെ സി. ഡി. ഖത്തറില്‍ ആവശ്യമുള്ളവര്‍ 44 62 23 03 എന്ന നമ്പറില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി

November 18th, 2011

കോഴിക്കോട്: നാല് ദിവസം നീണ്ട കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. 138 ചലച്ചിത്രങ്ങളാണ് മേളയില്‍ മാറ്റുരച്ചത്. കാസര്‍കോട് പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്. തയ്യാറാക്കിയ ദൈവസൂത്രത്തിനാണ് കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്‌റ്റേഴ്‌സ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമാണ് പുരസ്‌കാരം. കൂടാതെ മികച്ച നടനായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ ദിന്‍കര്‍ലാല്‍ (ദൈവസൂത്രം), മികച്ച സംവിധായികയായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ നിബിഷ ടി.കെ. (ദൈവസൂത്രം) യെയും തെരഞ്ഞെടുത്തു. കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള 50,000 രൂപയും എജ്യുക്കേഷന്‍ മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂള്‍ നിര്‍മിച്ച ‘പറഞ്ഞില്ല കേട്ടുവോ’ എന്ന ചിത്രത്തിനു ലഭിച്ചു. തിരുവനന്തപുരം കണിയാപുരം ബി.ആര്‍.സി. യിലെ ലീധയാണ് (ടെന്‍, നയന്‍, എയ്റ്റ്) മികച്ച നടി. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്‌കാരം.
കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ എന്നിങ്ങനെ തിരിച്ച് പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബി.ആര്‍.സി. വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങളില്‍ കൊല്ലം തലവൂര്‍ ഗവ. യു.പി. സ്‌കൂള്‍ നിര്‍മിച്ച ‘അനുവിന്റെ വിചിന്തനങ്ങള്‍’ പ്രൈമറി വിഭാഗത്തിലും മലപ്പുറം കോഡൂര്‍ എ.കെ.എം.എച്ച്.എസ്. നിര്‍മിച്ച ‘പൂതപ്പാട്ടിന് ശേഷം’ സെക്കന്‍ഡറി വിഭാഗത്തിലും പീലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. നിര്‍മിച്ച ‘ദൈവസൂത്രം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും തിരുവനന്തപുരം പാലോട് ബി.ആര്‍.സി. നിര്‍മിച്ച ‘ഒറ്റമണിച്ചിലങ്ക’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ നേടി.
കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂളിന്റെ ‘പറഞ്ഞില്ല കേട്ടുവോ’ പ്രൈമറി വിഭാഗത്തിലും കണ്ണൂര്‍ ഉറുസുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ‘മഷിപ്പേന’ സെക്കന്‍ഡറി വിഭാഗത്തിലും തൃശ്ശൂര്‍ ശ്രീ ശാരദ ഗേള്‍സ് എച്ച്.എസ്.എസ്സിന്റെ ‘വൃശ്ചികത്തിലെ ആല്‍മരം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കാസര്‍കോട് ചിറ്റാരിക്കല്‍ ബി.ആര്‍.സി. നിര്‍മിച്ച ‘നിധി’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി.
വിഷ്വല്‍ എജ്യുക്കേഷനും കമ്യൂണിക്കേഷനും നല്‍കിയ സംഭാവന പരിഗണിച്ച് ‘ഐ.ടി. അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ്’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. സ്റ്റേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് മേള സംഘടിപ്പിച്ചത്.
സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ പോലെയുള്ള ഒരു സിനിമാ പഠനകേന്ദ്രം കേരളത്തില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനസര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. കുട്ടികളുടെ സിനിമകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ എം. മോഹനനും മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. കളക്ടര്‍ പി.ബി. സലിം. ഫിയാഫ് ഫസ്റ്റ് വൈസ്പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ സാബുസെബാസ്റ്റ്യന്‍, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ. കമലം എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ 11: 11: 11ന് ‘ബാര്‍വാല’ തുടക്കം കുറിച്ചു

November 11th, 2011

barwala-tele-film-ePathram
ദുബായ് : നാടക രംഗത്തെ കലാകാരന്മാരെ അണിനിരത്തി അപര്‍ണ്ണ ക്രിയേഷന്‍സ്‌ ഒരുക്കുന്ന ‘ബാര്‍വാല’ എന്ന ടെലി സിനിമക്ക് ദുബായില്‍ തുടക്കം കുറിച്ചു. നവംബര്‍ 11 രാവിലെ 11 മണിക്ക് ആദ്യ ഷോട്ട് എടുത്ത ബാര്‍വാല യുടെ ബ്രോഷര്‍ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും കഴിഞ്ഞ മാസം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നിരുന്നു.

tele-film-barwala-opening-ceremony-ePathram

ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ്‌ പയ്യന്നൂര്‍ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും ചെയ്ത ചടങ്ങില്‍ ബാര്‍വാല യിലെ പ്രധാന നടീ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും യു. എ. ഇ. യിലെ കലാ സാംസ്കാ രിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.

barwala-opening-day-ePathram

കഥ തിരക്കഥ സംഭാഷണം ഗോകുല്‍ അയ്യന്തോള്‍. സംവിധാനം ബാബു അരിയന്നൂര്‍.

poster-tele-cinema-barwala-ePathram

സാധാരണ ക്കാരായ ഹോട്ടല്‍ തൊഴിലാളി കളുടെ ജീവിത ത്തിലെ ആരും അറിയാതെ പോകുന്ന ചില മുഹൂര്‍ത്ത ങ്ങളിലൂടെയാണ് ബാര്‍വാല യുടെ ക്യാമറ ചലിക്കുന്നത്. മലയാള ത്തിലെ പ്രമുഖ ചാനലില്‍ ഈ ടെലി സിനിമ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വേനല്‍ പക്ഷികള്‍ വരുന്നു

October 12th, 2011

tele-film-venal-pakshikal-ePathram
ദുബായ് : പ്രവാസ ലോകത്തെ കലാകാരന്മാരെ അണി നിരത്തി സ്വരുമ വിഷന്‍ ഒരുക്കിയ മൂന്നാമത്‌ ടെലി സിനിമ ‘വേനല്‍ പക്ഷികള്‍’ സ്പീഡ്‌ ഓഡിയോസ് & വീഡിയോസ് റിലീസ്‌ ചെയ്യുന്നു.

ഇതിലെ നായകന്‍ മാഹിന്‍ എന്ന കഫറ്റെരിയ ജീവനക്കാരന്‍റെ നിസ്സഹായത കളെയും, വേദന കളെയും നന്മ നിറഞ്ഞ മനസ്സിനെയും അതി ഭാവുകത്വ ത്തിലേക്ക് വഴുതി വീഴാതെ അഭിനയിച്ചു ഫലിപ്പിച്ചിരി ക്കുന്നത് അസീസ്‌ തലശ്ശേരി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനും, ഗള്‍ഫിലെ റേഡിയോ ശ്രോതാക്കള്‍ക്ക് പ്രിയങ്കരനുമായ റജി മണ്ണേല്‍, നടിയും നര്‍ത്തകി യുമായ നിവ്യാ നിസ്സാര്‍ എന്നിവരും മുഖ്യ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.  കൂടാതെ നാടക രംഗത്തെ പ്രമുഖരായ കലാകാരന്മാരും കഥാപാത്ര ങ്ങള്‍ക്ക് വേഷ പ്പകര്‍ച്ച യേകുന്നു.

venal-pakshikal-poster-ePathram

റഹീം പൊന്നാനി യുടെ കഥക്ക് സുബൈര്‍ വെള്ളിയോട് തിരക്കഥയും സംഭാഷണവും ഒരുക്കി.

ക്യാമറ : അനില്‍ വടക്കേക്കര. എഡിറ്റിംഗ് : ജിമ്മി ജോണ്‍.  അസോസിയേറ്റ്‌ ഡയറക്ടര്‍ : സുബൈര്‍ പറക്കുളം. നിര്‍മ്മാണം : ബോസ് ഖാദര്‍.  സംവിധാനം : സക്കീര്‍ ഒതളൂര്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

2 of 5123...Last »

« Previous Page« Previous « റീമ കല്ലിങ്കലിനെതിരെ പരാതി
Next »Next Page » ഐശ്വര്യക്ക് ബേബി ഷവര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine