കൊച്ചി: “ഉന്നം” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തില്‍ നിന്നും വിട്ടു നിന്നതിനു റീമാ കല്ലിങ്കലിനെതിരെ പരാതി. പ്രമുഖ സംവിധായകന്‍ സിബി മലയിലാണ് റീമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംവിധായകനെ അറിയിക്കാതെ നടി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുനു. ഇതേ തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടതായി വന്നു. ഇതു സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനായ സിബി മലയലിലും ചിത്രത്തിന്റെ നിര്‍മ്മാതാവും ഫെഫ്കയ്ക്കും താര സംഘടനയായ അമ്മയ്ക്കും പരാതി നല്‍കി. എന്നാല്‍ താന്‍ നേരത്തെ കോള്‍ഷീറ്റ് പ്രകാരം നല്‍കിയതില്‍ നിന്നും കൂടുതല്‍ ദിവസങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സഹകരിച്ചു വെന്നും ഒഴിവാക്കാന്‍ ആകാത്ത പ്രോഗ്രാം ആയതിനാലാണ് പോയതെന്നുമാണ് നടിയുടെ ഭാഷ്യം. മാത്രമല്ല ഇക്കാര്യം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരോട് അറിയിച്ചിരുന്നതായും ആശയവിനിമയത്തില്‍ ഉണ്ടായ കുഴപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു. ക്ലൈമാക്സ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നതിനാല്‍ സാമ്പത്തികമായി നഷ്ടം ഉണ്ടായെന്നും ഒപ്പം നിരവധി പേര്‍ക്ക് അസൌകര്യങ്ങള്‍ ഉണ്ടായെന്നും ഇതു കണക്കിലെടുത്തു കൊണ്ട് റീമക്കെതിരെ നടപടിയെടുക്കണമെന്നാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ആവശ്യപ്പെട്ടിരിക്കുന്നത്.
ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രീകരണത്തിനിടെ അവിടെ എത്തിയ നിര്‍മ്മാതാക്കളോട് സംസാരിച്ചില്ലെന്നതിന്റെ പേരില്‍ നടി നിത്യാമേനോന് വിലക്കേര്‍പ്പെടുത്തുവാന്‍ നീക്കങ്ങള്‍ ഉണ്ടായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, rima kallingal