അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

റീമ കല്ല്ലിങ്ങലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു

April 12th, 2013

rima-kallingal-epathram

കൊച്ചി: നടി റീമാ കല്ലിങ്ങലും താനും വിവാഹിതരായെന്ന വാര്‍ത്ത പ്രമുഖ സംവിധായകന്‍ ആഷിക് അബു നിഷേധിച്ചു. ഇരുവരും കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് രഹസ്യ വിവാഹം കഴിച്ചതായി വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ആഷികിന്റെ വെളിപ്പെടുത്തല്‍. ഇരുവരും മലയാള സിനിമയില്‍ തിരക്കുള്ളവരാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബു ചിത്രത്തില്‍ റീമയായിരുന്നു നായിക. ചിത്രം വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു നിരവധി പുരസ്കാരങ്ങള്‍ റീമയെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലുമായി. പിന്നീടിത് ചില ഗോസിപ്പുകള്‍ക്ക് വഴി മാറുകയായിരുന്നു. എന്നാല്‍ തനിക്കൊരു പ്രണയം ഉണ്ടെന്ന് തുറന്നു പറഞ്ഞ റീമ പക്ഷെ അത് സിനിമയ്ക്ക് പുറത്തുള്ള ആളുമായിട്ടാണെന്നും വ്യക്തമാക്കിയിരുന്നു.

ആഷിക് നിഷേധിച്ചുവെങ്കിലും റീമ – ആഷിക് വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ഉള്‍പ്പെടെ നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിനായി വളരെ അധികം ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തന്നെയാണ് ഇപ്പോള്‍ ആഷികിന്റെ വിവാഹ വാര്‍ത്തയും പ്രചരിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേക്ഷകനെ ഞെട്ടിക്കുന്ന 22 ഫീമെയില്‍ കോട്ടയം

April 21st, 2012

22-female-kottayam-epathram

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം മലയാള സിനിമാ പ്രേക്ഷകനെ ഞെട്ടിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ ഇതാണ് വ്യത്യസ്ഥത എന്ന് ഒറ്റക്കെട്ടായാണ് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കോട്ടയം കാരിയായ ഒരു നേഴ്സിന്റെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥയുമായാണ് ഇത്തവണ ആഷിഖ് അബു എത്തിയത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീയോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.

rima-kallingal-22-female-kottayam-epathram

ടെസയുടെ ജോലിയിലും പ്രണയത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളും തുടന്ന് ആത്മഹത്യയുടെ വക്കോളം എത്തിയിട്ടും തന്റേടത്തോടെ അവള്‍ അതിജീവിക്കുന്നതുമായ കഥയാണ് 22 ഫീമെയിലില്‍. ടെസ കെ. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റീമ കല്ലിങ്ങലാണ്. റീമ അവതരിപ്പിക്കുന്ന ടിപ്പിക്കല്‍ പ്ലാസ്റ്റിക് നായികാ വേഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ടെസ് എന്ന ജീവനുള്ള കഥാപാത്രം. ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ വലിയ ഒരു ചുവടു കൂടെ മുന്നോട്ട് വച്ചിരിക്കുന്നു ഈ ചിത്രത്തിലെ സിറില്‍ എന്ന കഥാപാത്രത്തിലൂടെ.

ശ്യാം പുഷ്കരനും അഭിലാഷും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടും തൂണ്‍. യുക്തിഭദ്രമായ തിരക്കഥകള്‍ മലയാള സിനിമയ്ക്ക് അന്യമായ നാളുകളില്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. മലയാള സിനിമയിലെ തിക്കഥാ രംഗത്ത് ഇന്ന് ഏറ്റവും വലിയ വിജയ കൂട്ടുകെട്ട് എന്ന് അഹങ്കരിക്കുന്ന ഉദയ് സിബി ടീം ഒരുക്കിയ മായാമോഹിനിയും, ടി. ദാമോദരന്‍ മാഷിനു ശേഷം തീപ്പൊരി ഡയലോഗുകളുടെ തമ്പുരാന്‍ എന്ന വിശേണം ചാര്‍ത്തിക്കിട്ടിയ രഞ്ജിപണിക്കര്‍ ദി കിങ്ങ് ആന്റ് കമ്മീഷ്ണറിലൂടെയും മലയാളി പ്രേക്ഷകനെ വിഡ്ഡികളാക്കിയതിന്റെ തൊട്ടടുത്ത വാരമാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മെഗാ – സൂപ്പര്‍ താരങ്ങളും വലിയ ബാനറുകളും പിന്നിലുണ്ടായിട്ടും ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോട് ഒട്ടും നീതി പുലര്‍ത്താത്ത ഇവർക്ക് ചുട്ട മറുപടി കൂടിയാണ് ഈ ചെറിയ ചിത്രം.

ഷൈജു ഖാലിദാണ് ക്യാമറ ചെയ്തിരിക്കുന്നത്. വിവേക പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ കൊണ്ട് വ്യഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് മലയാള സിനിമയെ ഷൈജു ഖാലിദ് ഉയര്‍ത്തിയിരിക്കുന്നു. വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ കത്രികയുടെ കണിശത ചിത്രത്തിനു മറ്റൊരു മുതല്‍കൂട്ടായി.

സാമൂഹിക പ്രതിബദ്ധതയില്ല, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ല, വ്യത്യസ്ഥതയില്ല, പുതുമയില്ല, എന്നെല്ലാം ഉള്ള വിലാപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം. ഇത്തരം ചിത്രങ്ങളെ വിജയി പ്പിക്കുന്നതിലൂടെയും മായാമോഹിനിമാരെ അവഗണിക്കുന്നതിലൂടെയും പ്രേക്ഷകനു നല്ല സിനിമയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാനുള്ള അവസരം കൂടെയാണ് ഇത്. മായാമോഹിനിമാരെയും, കോബ്രകളെയും പോലുള്ള മലയാള സിനിമയിലെ മാലിന്യ മലകളെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഓര്‍ഡിനറിക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെങ്കിലും അത് ഒരു വന്‍ വിജയമാക്കിയ പ്രേക്ഷകന്‍ ഈ ചിത്രത്തേയും കൈവിടില്ല എന്നാണ് ആസ്വാകന്റെ പ്രതീക്ഷ.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റീമ കല്ലിങ്കലിനെതിരെ പരാതി

October 3rd, 2011
rima-kallingal-epathram
കൊച്ചി: “ഉന്നം” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തില്‍ നിന്നും വിട്ടു നിന്നതിനു റീമാ കല്ലിങ്കലിനെതിരെ പരാതി. പ്രമുഖ സംവിധായകന്‍ സിബി മലയിലാണ് റീമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംവിധായകനെ അറിയിക്കാതെ നടി  മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുനു. ഇതേ തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടതായി വന്നു. ഇതു സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനായ സിബി മലയലിലും ചിത്രത്തിന്റെ നിര്‍മ്മാതാവും ഫെഫ്കയ്ക്കും താര സംഘടനയായ അമ്മയ്ക്കും പരാതി നല്‍കി. എന്നാല്‍ താന്‍ നേരത്തെ കോള്‍ഷീറ്റ് പ്രകാരം നല്‍കിയതില്‍ നിന്നും കൂടുതല്‍ ദിവസങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സഹകരിച്ചു വെന്നും ഒഴിവാക്കാന്‍ ആകാത്ത പ്രോഗ്രാം ആയതിനാലാണ് പോയതെന്നുമാണ് നടിയുടെ ഭാഷ്യം. മാത്രമല്ല ഇക്കാര്യം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരോട് അറിയിച്ചിരുന്നതായും  ആശയവിനിമയത്തില്‍ ഉണ്ടായ കുഴപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു. ക്ലൈമാക്സ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നതിനാല്‍ സാമ്പത്തികമായി നഷ്ടം ഉണ്ടായെന്നും ഒപ്പം നിരവധി പേര്‍ക്ക് അസൌകര്യങ്ങള്‍ ഉണ്ടായെന്നും ഇതു കണക്കിലെടുത്തു കൊണ്ട് റീമക്കെതിരെ നടപടിയെടുക്കണമെന്നാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ആവശ്യപ്പെട്ടിരിക്കുന്നത്.
ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രീകരണത്തിനിടെ അവിടെ എത്തിയ നിര്‍മ്മാതാക്കളോട് സംസാരിച്ചില്ലെന്നതിന്റെ പേരില്‍ നടി നിത്യാമേനോന് വിലക്കേര്‍പ്പെടുത്തുവാന്‍ നീക്കങ്ങള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റീമ കല്ലിങ്കലിനെതിരെ പരാതി


« ജ്യോതിര്‍മയി വിവാഹമോചനം നേടി
വേനല്‍ പക്ഷികള്‍ വരുന്നു »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine