ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇളയ മകള്‍ സൌന്ദര്യ ചെന്നൈയ്യിലെ എഗ്മൂറില്‍ വിവാഹിതയായി. പ്രമുഖ വ്യവസായി അശ്വിന്‍ ആണ് വരന്‍. തമിഴ് ബ്രാഹ്മണ ആചാര പ്രകാരം രാവിലെ ആറു മണിക്കായിരുന്നു വിവാഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, ബി. ജെ. പി. നേതാവ് എല്‍. ഗണേശന്‍, സിനിമാ താരങ്ങളായ ചിരഞ്ജീവി, കമലഹാസന്‍, വിജയകാന്ത്, പ്രഭു, സൂര്യ, ഭാര്യ ജ്യോതിക, ശ്രീദേവി, മീന, സംവിധായകരായ മണിരത്നം, കെ. എസ്. രവി കുമാര്‍ തുടങ്ങി രാഷ്ടീയ, സിനിമാ രംഗങ്ങളില്‍ നിന്നും ഉള്ള പ്രമുഖര്‍ അടങ്ങിയ പ്രൌഡമായ ഒരു സദസ്സിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.

ഐശ്വര്യ, അഭിഷേക് എന്നിവര്‍ വധൂ വരന്മാരോടൊപ്പം
ബോളിവുഡ് താര ദമ്പതികളായ അഭിഷേക് – ഐശ്വര്യ എന്നിവര്‍ തലേ ദിവസം ചെന്നെയില്‍ എത്തി വധുവിനെ ആശംസ അറിയിച്ചിരുന്നു.