‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോ യിലൂടെ അന്താരാഷ്ട്ര പ്രശസ്തി യിലേക്കുയര്‍ന്ന  നടിയും മോഡലു മായ ശില്പ ഷെട്ടി വിവാഹിതയായി. കാമുകനും ബിസിനസ് പങ്കാളിയുമായ രാജ് കുന്ദ്രയാണ് വരന്‍. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍.  മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍  സുഹൃത്ത് കിരണ്‍ ഭാമയുടെ  വില്ലയില്‍ നടന്ന  ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
ശില്പ മംഗലാപുരം സ്വദേശിയാണ്. ലണ്ടന്‍ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന രാജ് കുന്ദ്ര പഞ്ചാബിയാണ്. അതിനാല്‍ വിവാഹ ത്തലേന്ന് പഞ്ചാബി ആചാരമ നുസരിച്ചുള്ള മൈലാഞ്ചി യിടല്‍ ചടങ്ങും സംഗീതും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ‘രാജസ്ഥാന്‍ റോയല്‍സി’ന്റെ  ഉടമകളാണ് ശില്പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ലഘു ഭക്ഷണ ശാലകളും നടത്തുന്നുണ്ട്. മുപ്പത്തി മൂന്നുകാരനായ  രാജ് കുന്ദ്ര വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. 1993ല്‍ റിലീസ് ചെയ്ത ഷാറൂഖ് ഖാന്‍ നായകനായി അഭിനയിച്ച ബാസിഗര്‍ എന്ന സിനിമയിലൂടെ യാണ്, ശില്പ ബോളിവുഡില്‍  രംഗ പ്രവേശം ചെയ്തത്. സഹ പ്രവര്‍ത്തകര്‍ക്കും സുഹ്രുത്തുക്കള്‍ ക്കുമായി 24ന് മുംബായില്‍ വിരുന്നൊരുക്കി യിരിക്കയാണ് ശില്പാ രാജ് കുന്ദ്രാ ദമ്പതികള്‍.
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: relationships, shilpa_shetty

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 