ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ കുടുംബ സദസ്സുകള്‍ക്ക്  സുപരിചിതരായ ഗായകരും അവതാരകരും പങ്കെടുക്കുന്ന സ്റ്റേജ്  ഷോ ‘ഗാനാ ഖസാനാ’ ഇന്ന്  അബുദാബിയില്‍ അരങ്ങേറും. രഞ്ജിനി ഹരിദാസ്, വിവേകാനന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, രാഹുല്‍ ലക്ഷ്മണ്‍, ടീനു ടെലെന്‍സ്, അഖില എന്നിവര്‍ക്കൊപ്പം സുപ്രസിദ്ധ പിന്നണി ഗായിക റിമി ടോമി യും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും. അബുദാബിയിലെ സുപ്രീം ട്രാവല്‍സ് ഒരുക്കുന്ന ഈ സംഗീത ഹാസ്യ നൃത്ത വിരുന്ന് ഇന്ന് (ശനിയാഴ്ച) രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുക. പ്രവേശനം പാസ്സു മൂലം നിയന്ത്രി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: music

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 