ചെന്നൈ: പ്രശസ്ത നടനും നൃത്ത സംവിധായകനു മായ പ്രഭുദേവയും ചലച്ചിത്ര താരം നയന്‍താരയും തമ്മിലുള്ള വിവാഹം മുടക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രഭുദേവ യുടെ ഭാര്യ റംലത്ത് വീണ്ടും ചെന്നൈയിലെ കുടുംബ കോടതിയിലെത്തി.
തന്നെ ഉപേക്ഷിക്കരുത് എന്ന് പ്രഭുദേവ യോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട്, തിങ്കളാഴ്ച റംലത്ത് കുടുംബ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. പ്രഭുദേവയും നയന്‍താര യുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ ഉറപ്പിച്ചിരിക്കുക യാണെന്നും താന്‍ നല്കിയ പരാതിയില്‍ നടപടിയാകും വരെ ഇവരുടെ വിവാഹം നടക്കാ തിരിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ വീണ്ടും റംലത്ത് കോടതിയെ സമീപിച്ചത്.
വില്ല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രഭുദേവ
പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ യാണ് ഇരുവരും പ്രണയ ബദ്ധരായത്. നയന്‍താര യുമായുള്ള പ്രണയം തുടങ്ങിയ ശേഷം പ്രഭുദേവ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. ഇവരുടെ ബന്ധത്തെ ക്കുറിച്ച് ചിലര്‍ തന്നോട് നേരത്തേ പറഞ്ഞിരുന്നു എന്നും അടുത്തിടെ മാധ്യമ ങ്ങള്‍ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് പ്രഭുദേവ നയന്‍താര യുമായുള്ള പ്രണയത്തെ ക്കുറിച്ചും വിവാഹ തീരുമാനത്തെ ക്കുറിച്ചും തുറന്നു പറഞ്ഞത് എന്നും റംലത്ത് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഭുദേവയും ഭാര്യ റംലത്തും
നയന്‍താരയെ പ്രഭുദേവ വിവാഹം കഴിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇതിനിടെ റംലത്ത് ആത്മഹത്യാ ഭീഷണിയും മുഴക്കി. നയന്‍താര യുമായുള്ള വിവാഹ ബന്ധത്തിന് സമ്മതം നല്കുക യാണെങ്കില്‍ ചെന്നൈ യിലെ അണ്ണാനഗറില്‍ വീടും മൂന്നു കോടി രൂപയും നല്കാമെന്ന് പ്രഭുദേവ റംലത്തിന് വാഗ്ദാനം ചെയ്തതായും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ റംലത്തിനു പിന്തുണ യുമായി തമിഴ്നാട്ടിലെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. ഝാന്‍സി റാണി വനിതാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ നയന്‍താരക്ക് എതിരെ പ്രകടനം നടത്തുകയും അവരുടെ ഫോട്ടോകള്‍ കത്തിക്കുകയും ചെയ്തു. ഇതോടെ നയന്‍താര കനത്ത സുരക്ഷാ സന്നാഹ ങ്ങളോടെ യാണ് തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്നത്.
ഡയാന കുര്യന്‍ എന്നാണ് നയന്‍താര യുടെ ശരിയായ പേര്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ അഭിനയിച്ച് നയന്‍താര എന്ന പേരില്‍ പിന്നീട് ഇവര്‍ പ്രശസ്തയായി മാറി.