രജനികാന്തിന് ഇന്ന് 62

December 12th, 2011

rajnikanth-epathram

തമിഴ് സിനിമാ ലോകത്തെ ഒരേയൊരു സൂപര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 62 ാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ രജനിക്ക് ആഘോഷങ്ങളൊന്നുമില്ല. പൊതു വേദികളില്‍ മേക്കപ്പില്ലാതെ നരച്ച താടിയും മുടിയുമായി പ്രത്യക്ഷപ്പെടുന്ന സ്റ്റൈല്‍ മന്നന് ലോകത്തിന്റെ നാനാഭാഗത്തുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. സ്റ്റൈല്‍മന്നന്റെ ദീര്‍ഘായുസ്സിന് വേണ്ടി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ രജനി ഫാന്‍സ് പ്രത്യേക പൂജകള്‍ നടത്തിവരികയാണ്.

-

വായിക്കുക: ,

Comments Off on രജനികാന്തിന് ഇന്ന് 62

ഷാജി കൈലാസ്‌ ചിത്രത്തില്‍ നരേന്‍ നായകന്‍

December 12th, 2011

naren-epathram

ഷാജി കൈലാസിന്‍റെ അടുത്ത ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി യുവ നടന്‍ നരേന്‍ അഭിനയിക്കുന്നു. തമിഴില്‍ ഹിറ്റായ ‘കാക്കിസട്ടായ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രമെന്ന് സൂചനയുണ്ട്. എന്നാല്‍ കമല്‍ ഹാസന്‍ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രത്തെയാണ് നരേന്‍ ചെയ്യുക. ഈ വേഷം നരേന്‍റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവാകും എന്നാണ് ഈ രംഗത്തെ പലരും പറയുന്നത്. വന്ദനയാണ് ഈ ചിത്രത്തിലെ നായിക. കഥാകൃത്ത്‌ രാജേഷ്‌ ജയരാമാനാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. 2012 ആദ്യം ചിത്രീകരണം തുടങ്ങും.

-

വായിക്കുക: ,

Comments Off on ഷാജി കൈലാസ്‌ ചിത്രത്തില്‍ നരേന്‍ നായകന്‍

അടൂര്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നില്ല : ഡെറിക് മാല്‍കം

November 26th, 2011

Derek_Malcolm-epathram

അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കത്തിന്റെ വിമര്‍ശനം. ‘നാലു പെണ്ണുങ്ങള്‍ ‘‍, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങള്‍ വര്‍ത്തമാന കാലത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അടൂര്‍ ഏറെ പിന്നോട്ട് പോയെന്നും അതിനാല്‍ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും നല്ലതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനമകള്‍ പ്രമേയപരമായ പ്രതിസന്ധിയിലാണ്, നിരൂപകനെന്ന നിലയിലും ആസ്വാദകനെന്ന നിലയിലും ഇനി തന്റെ പ്രതീക്ഷ യുവ തലമുറയിലാണ് ഡെറിക് മാല്‍കം പറഞ്ഞു. മലയാളം, ബംഗാളി ചലച്ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്ര നിരൂപകരില്‍ ഏറ്റവും പ്രശസ്തനാണ്. ഇപ്പോള്‍ ഡെറിക് മാല്‍കം അന്താരാഷ്ട്ര ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പ്രസിഡന്റാണ്

-

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

നികിതയുടെ വിലക്ക് നീക്കി

September 17th, 2011

kannada-actress-nikitha-epathram

ബാംഗ്ലൂര്‍ : കന്നഡ നടന്‍ ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നികിതയുടെ വിലക്ക് എടുത്തു കളഞ്ഞു. ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. നികിതയുടെ വിലക്ക് നീക്കം ചെയ്തില്ലെങ്കില്‍ താന്‍ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും എന്ന് പ്രമുഖ കന്നഡ നടന്‍ രാജ്കുമാര്‍ പ്രഖ്യാപിച്ചതാണ് വിലക്ക് നീക്കാന്‍ പ്രേരകമായത് എന്നാണ് സൂചന.

വിലക്ക് നീക്കം ചെയ്യാന്‍ നടി രേഖാമൂലം ആവശ്യപ്പെടണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് തങ്ങള്‍ നേരത്തെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തങ്ങള്‍ക്ക് ബോദ്ധ്യമായി എന്ന് അറിയിച്ച സംഘടന നിരുപാധികം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

ഗാര്‍ഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ്‌ പിടിയിലായ ദര്‍ശന്‍ ഇപ്പോഴും ജെയിലില്‍ ആണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നികിതക്ക് വിലക്ക്

September 13th, 2011

nikitha-epathram

ബാംഗ്ലൂര്‍ : പ്രമുഖ ചലച്ചിത്ര നടി നികിതയെ കന്നട സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. ഭാര്യ വിജയലക്ഷ്മിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ കന്നഡ നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിലക്കെന്ന് അറിയുന്നു. ഏതാനും ചിത്രങ്ങളില്‍ ദര്‍ശനുമൊത്ത് അഭിനയിച്ചിട്ടുള്ള നികിതയ്ക്കെതിരെ ദര്‍ശന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നികിത നിഷേധിച്ചു. എന്നാല്‍ നികിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചില വനിതാ സംഘടനകള്‍ പ്രകടനം നടത്തി.

actress-nikitha-epathram

സ്വഭാവ വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നികിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ആദ്യ ചിത്രം. ഫാസിലിന്റെ മകന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രം പരാജയമായിരുന്നെങ്കിലും നികിത ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വി. എം. വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലും നികിത നായികയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നികിത കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 9« First...567...Last »

« Previous Page« Previous « അമിതാഭ് ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍
Next »Next Page » മോഹന്‍ലാലിന് ബൈക്ക്‌ അപകടം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine