ദുബായ് : കേരളത്തില്‍ ഇന്ന് നല്ല സിനിമക്ക് നിലനില്‍ക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ അഭിപ്രായപ്പെട്ടു. പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ് യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തിയ്യറ്ററുകള്‍ തന്നെ നല്ല സിനിമ പ്രദര്‍ശിപ്പിക്കാനും കലാ മൂല്യമുള്ള സിനിമകളെ വളര്‍ത്താനുമുള്ള ഒരു സമീപനം മുന്നോട്ട് വെയ്ക്കുന്നില്ല. മലയാള സിനിമാ മേഖല ഇന്ന് മാഫിയകളുടെ കൈകളിലാണെന്നും സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്ന് നിലനില്‍ക്കുന്ന സംഘടനകള്‍ നല്ല സിനിമകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും, പുതുതായി ഉയര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അനുകൂലമായ ഒരു സമീപനമല്ല അതൊന്നും മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലേക്ക് ലഗേജുമായി പോകുന്ന മലയാളികള്‍ തിരിച്ചു വരുമ്പോള്‍ നല്ല പുസ്തകങ്ങളും നല്ല കലാ മൂല്യമുള്ള സിനിമകളുടെ സിഡികളും തിരിച്ചു ലഗേജില്‍ കൊണ്ടു വരുന്ന ഒരു ശീലം വളര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഒരു ഭാഗത്ത് മലയാള സാഹിത്യത്തിനും മലയാള സിനിമക്കും ഗുണം ചെയ്യുന്നതോടൊപ്പം മലയാളി പ്രവാസി സമൂഹത്തിനു ബൃഹത്തായ ഒരു ലൈബ്രറി ഉണ്ടാക്കിയെടുക്കാനും അവന്റെ സാംസ്കാരിക സാമൂഹിക ഇടപെടലിനെ വികസിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം വിശദീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, controversy