സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

May 3rd, 2018

sonam_epathram

മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഹുബലി താരങ്ങള്‍ അനുഷ്‌കാ ഷെട്ടിയും പ്രഭാസും വിവാഹിത രാവുന്നു

October 5th, 2017

anushka-shetty-epathram
ബാഹുബലി യിലൂടെ മലയാള സിനിമാ പ്രേക്ഷ കര്‍ക്കും പ്രിയങ്കര താരങ്ങളായി മാറിയ പ്രഭാസ് – അനുഷ്കാ ഷെട്ടി എന്നിവര്‍ വിവാഹിതര്‍ ആവുന്നു എന്നുള്ള വാര്‍ത്ത കള്‍ ഗോസ്സിപ്പു കോള ങ്ങളെ അടക്കി വാഴു വാന്‍ തുടങ്ങി യിട്ടു നാളുകള്‍ ഏറെ യായി.

ഇരുവരും പ്രണയത്തില്‍ ആണെന്ന ഗോസിപ്പു കള്‍ ‘ബാഹു ബലി -2’  റിലീസ് ചെയ്യു ന്നതിനു മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. രണ്ടു പേരും നല്ല സുഹൃത്തു ക്കള്‍ മാത്ര മാണ് എന്നും മറ്റുള്ള വാര്‍ത്തകള്‍ തെറ്റാണ് എന്നും താരങ്ങള്‍ പ്രതി കരി ച്ചിരുന്നു.

എന്നാൽ ഇവരുടെ വിവാഹ ത്തെ കുറിച്ചുള്ള ഗോസി പ്പു കളെല്ലാം സത്യമാകാന്‍ പോവുക യാണെ ന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോ ര്‍ട്ടുകള്‍. ഉമൈര്‍ സന്ദു എന്ന സിനിമാ നിരൂപകന്റെ ട്വിറ്റര്‍ പേജില്‍ നിന്നാണ് അനുഷ്‌ക യുടെയും പ്രഭാസി ന്റെയും വിവാഹം ഈ ഡിസം ബറില്‍ തീരുമാനിക്കും എന്ന വാര്‍ത്ത പുറത്തു വന്നി രിക്കുന്നത്.

ബില്ല എന്ന സിനിമയിൽ ആണ് അനുഷ്‌കയും പ്രഭാസും ആദ്യമായി ഒന്നിച്ച് അഭി നയിച്ചത്. പിന്നീട് മിര്‍ച്ചി, ബാഹു ബലി എന്നിവ യിലും ഇവർ ഒരുമിച്ച് അഭി നയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദിലീപും കാവ്യയും വിവാഹിതരായി

November 25th, 2016

dileep-kavya-marriage-epathram

കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമേ ഇത്തരമൊരു കാര്യം ചെയ്യൂ എന്ന തന്റെ വാക്ക് പാലിച്ചു കൊണ്ട് ഇന്ന് രാവിലെ ഫേസ് ബുക്കിൽ ദിലീപ് താൻ വിവാഹിതനാവാൻ പോകുന്ന കാര്യം ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു.

വിവാഹം മകൾ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില ആയിരുന്നു. സിനിമാ താരങ്ങളായ മമ്മുട്ടി, ജയറാം, മേനക, ജനാർദ്ദനൻ, ലാൽ, മീരാ ജാസ്മിൻ, ജോമോൾ, ചിപ്പി, സലിം കുമാർ എന്നിവർ പങ്കെടുത്തു. നിർമ്മാതാക്കളായ രഞ്ജിത്ത്, സംവിധായകൻ ജോഷി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി

August 21st, 2014

fahad_fazil_nazriya_epathram

മലയാളം തമിഴ് സിനിമകളിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നടി നസ്രിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍‌സാജ് ഹോട്ടലില്‍ നടന്ന നിക്കാഹില്‍ അടുത്ത ബന്ധുക്കളും ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകരെ നിയന്ത്രിക്കുവാനായി ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹോട്ടല്‍ പരിസരത്ത് ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.

നിക്കാഹിനു മുമ്പ് മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ളൂര്‍ ഡെയ്സ്’ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത് ഫാസില്‍ ആയിരുന്നു. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് മലയാളത്തില്‍ ന്യൂജനറേഷന്‍ നായകരില്‍ മുന്‍ നിരക്കാരനാണ്. മലയാളത്തിലും തമിഴിലുമായി അഭിനയിക്കുന്ന നസ്രിയയും തിരക്കുള്ള നടിയാണ്. നസ്രിയ നായികായി അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത ബാംഗ്ളൂര്‍ ഡേയ്സും, ഓം ശാന്തി ഓശാനയും വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദിലീപും മഞ്ജു വാര്യരും പിരിയുന്നു

June 5th, 2014

dileep_manju_epathram

കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന്‍ ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്‍റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 9123...Last »

« Previous Page« Previous « നമിതയുടെ പിറന്നാള്‍ മാധ്യമങ്ങള്‍ മറന്നുവോ?
Next »Next Page » ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine