കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന് ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dileep, manju-warrier, relationships