ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു

January 20th, 2014

fahad-fazil-nazriya-epathram

പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകനും ന്യൂ ജനറേഷന്‍ ഹീറോയുമായ ഫഹദ് ഫാസിലും യുവ നടി നസ്രിയ നസീമും തമ്മില്‍ വിവാഹിതരാകുന്നു. ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. സംവിധായകന്‍ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നസ്രിയയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. എല്‍ ഫോര്‍ ലൌ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയായാണ് നസ്രിയ അഭിനയിക്കുന്നത്.

ധാരാളം ആരാധകരുള്ള ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം ഞെട്ടലും “നിരാശയും” അറിയിച്ചവരും ഉണ്ട്. ഫാസില്‍ നേരിട്ട് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതാണെങ്കില്‍ പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചിലരുമുണ്ട്. ഇത് അഞ്ജലി മേനോന്റെ ചിത്രത്തിന്റെ പ്രചരണത്തിനായുള്ള തന്ത്രമാണെന്ന് അവര്‍ പറയുന്നു.

ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം വന്‍ പരാജയാ‍മായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദ്, ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി. ഫഹദ് നായകനായി വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ അഭിനയിച്ച ചാപ്പാ കുരിശ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ രമ്യയും ഫഹദും നടത്തുന്ന ലിപ് ലോക് കിസ്സ് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ചാപ്പാ കുരിശ്, ഡയമണ്ട് നെക്ലസ്, അന്നയും റസൂലും, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ഫഹദ് ന്യൂ ജനറേഷന്‍ സൂപ്പര്‍ സ്റ്റാറായി മാറി. അകം, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു നിരവധി അംഗീകാരങ്ങളും ഫഹദിനെ തേടിയെത്തി.

ബാല താരമായി സിനിമയില്‍ എത്തിയ നസ്രിയ പിന്നീട് അവതാരികയായും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സിനിമയില്‍ നായികയായി അഭിനയം തുടര്‍ന്നു. തമിഴില്‍ ആണ് കൂടുതല്‍ പ്രശസ്തയായത്. അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരു നടിയുടെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ നസ്രിയ നടത്തിയ പ്രതികരണം വിവാദമായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മലയാള നടി കൂടെയാണ് നസ്രിയ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം വീണ്ടും

September 3rd, 2013

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ആറാം തമ്പുരാനു ശേഷം രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം ഒന്നിക്കുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനു വേണ്ടി രണ്‍ജിത്ത് ഒരുക്കിയ അന്വശ്വര കഥാപാത്രങ്ങളായ ജഗന്നാഥനായി മോഹന്‍ ലാലും ഉണ്ണിമായയായി മഞ്ജുവും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.

മോഹന്‍ലാലിനേയും മഞ്ജുവാര്യരേയും ഭാര്യാഭര്‍ത്താക്കന്മാരാകുന്ന രീതിയില്‍ ഒരു കുടുമ്പ ചിത്രമാണ് രണ്‍ജിത്ത് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ തുക പ്രതിഫലം പറ്റിക്കൊണ്ട് ചിത്രത്തിനായി മഞ്ജു കരാറില്‍ ഒപ്പുവച്ചു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന മഞ്ജുവിന്റെ ആദ്യ ചിത്രവു ഇതായിരിക്കും എന്നാണ് സൂചന.നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മഞ്ജുവാര്യര്‍ അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ നൃത്തത്തിലൂടെ പൊതു വേദിയിലേക്ക് തിരിച്ചു വരവ് നടത്തിയ മഞ്ജു തുടര്‍ന്ന് അമിതാഭ് ഭച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലും അഭിനയിച്ചു. ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവയിലൂടെ ഓണ്‍ലൈനിലും മഞ്ജുവാര്യര്‍ സജീവമാണ്. കഴിഞ്ഞ ദിവസം സിനിമയിലേക്കുള്ള മടങ്ങിവരവ് അറിച്ച് മഞ്ജു ഇറക്കിയ ഫേസ്ബുക്ക് കുറിപ്പ് വലിയ ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിരിച്ചെത്തുന്നു എന്ന് അതില്‍ കുറിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ രണ്‍ജിത്ത്-മമ്മൂട്ടി ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം സാറ്റ്‌ലൈറ്റ് റേറ്റില്‍ റെക്കോര്‍ഡിട്ടെങ്കിലും തീയേറ്ററില്‍ പ്രേക്ഷകര്‍ നിരസിച്ചു. മോശം പ്രകടനമാണ് നടനെന്ന നിലയില്‍ മമ്മൂട്ടിയും തിരക്കഥാകൃത്ത് -സംവിധായകന്‍ എന്ന നിലയില്‍ രണ്‍ജിത്തും ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കത്രീന കൈഫ് ബിക്കിനിയണിഞ്ഞ് രണ്‍ബീറുമൊത്ത് ഉല്ലസിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

July 26th, 2013

ബോളീവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയണിഞ്ഞ് നടന്‍ രണ്‍ബീര്‍ കപൂറൂമൊത്ത് സ്പെയ്നിലെ ഇബിസ ബീച്ചില്‍ ഉല്ലസിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. സ്റ്റാര്‍ഡസ്റ്റ് മാഗസിന്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ ഇപ്പോള്‍ ഷോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്നും ഇടയ്ക്കിടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മുങ്ങാറുണ്ടെന്നും വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വന്നത്. ചുവന്ന ബിക്കിനിയില്‍ കത്രീന കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

അടുത്തിടെ ഒരു ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെ കത്രീനയുടെ പിറന്നാല്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. റണ്‍ബീര്‍ അതില്‍ പങ്കെടുക്കുകയും ഒരു ഗാനം ആലപിക്കുകയും ചെയ്തു. സ്പെയ്നിലെ ഉല്ലാസ യാത്രയ്ക്ക് ശേഷം ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രീലങ്കയിലാണ് ഈ താരങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജു – ദിലീപ് “വിവാഹ മോചനം“: കോടതികളിൽ ആരാധകര്‍ തടിച്ചു കൂടി

June 13th, 2013

manju-warrier-epathram

തൃശ്ശൂര്‍: മഞ്ജു വാര്യര്‍ – ദിലീപ് താര ദമ്പതികള്‍ വേര്‍പിരിയുവാനായി കുടുംബ കോടതിയില്‍ എത്തും എന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികള്‍ക്ക് മുമ്പില്‍ ആരാധകര്‍ തടിച്ചു കൂടി. തൃശ്ശൂര്‍ കുടുംബ കോടതി പരിസരത്ത് തടിച്ചു കൂടിയ ആരാധകരെ പിരിച്ചു വിടുവാന്‍ പോലീസിനു ഇടപെടേണ്ടി വന്നു. മഞ്ചു വാര്യരുടെ വെബ്‌സൈറ്റ് പുറത്തിറങ്ങിയതിനു ശേഷം സമീപ ദിവസങ്ങളില്‍ ചാനലുകളിലും പത്രങ്ങളിലും മഞ്ജു വാര്യര്‍ സിനിമ – നൃത്ത രംഗത്തേക്ക് തിരിച്ചു വരുന്നതായും ദിലീപുമായി വേര്‍ പിരിയുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും താര ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും വന്‍ പ്രചാരം ഉണ്ടായി. ഇതിന്റെ പുറത്തുണ്ടായ അഭ്യൂഹങ്ങളാണ് ആളുകളെ കോടതി പരിസരത്ത് എത്തിച്ചത്.

ആരാധകര്‍ മാത്രമല്ല ഉച്ചക്ക് ശേഷം താര ദമ്പതിമാര്‍ വേര്‍പിരിയുവാന്‍ അപേക്ഷയുമായി കുടുംബ കോടതിയില്‍ എത്തുമെന്ന വാര്‍ത്തയ്ക്കു പുറകെ മാധ്യമപ്പടയും ചേര്‍ന്നു. കോടതി പരിസരത്ത് മാധ്യമ വാഹങ്ങള്‍ കൂടെ കണ്ടതോടെ ജനം തടിച്ചു കൂടി. സംശയ നിവൃത്തിക്കായി ചിലര്‍ അഭിഭാഷകരുടെ ഓഫീസുകളില്‍ നേരിട്ടെത്തിയും ടെലിഫോണ്‍ വഴിയും വിവരം തിരക്കി. കനത്ത മഴയിലും താര ദമ്പതികള്‍ കോടതിയില്‍ ഹാജരാകുന്നത് കാണുവാനായി വൈകുവോളം കാത്തു നിന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും മഞ്ജു വാര്യരോ ദിലീപോ വിവാഹ മോചനത്തെ പറ്റി പ്രതികരിച്ചിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

നിഷാല്‍ ചന്ദ്ര വിവാഹിതനായി

May 13th, 2013

പ്രശസ്തനടി കാവ്യാമാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര വിവാഹിതനായി. ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടേയും അനില എസ് നാഥിന്റേയും മകള്‍ രമ്യ എസ്.നാഥാണ് വധു. വധൂഗൃഹത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റേയും മണിയുടേയും മകനാണ് നിഷാല്‍ ചന്ദ്ര. കുവറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

ആറുമാസം തികയും മുന്പേ കാവ്യയും നിഷാലും തമ്മിലുള്ള ദാമ്പത്യം പ്രതിസന്ധിയിലായിരുന്നു. പരസ്പരം ഒത്തു പോകാനാകാത്ത സാഹചര്യത്തിലായിരുന്നു കാവ്യാമാധവനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിവാഹമോചിതയായ ശേഷം കാവ്യ വീണ്ടും സിനിമയിലേക്ക് സജീവമായി തിരിച്ചു വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 9« First...234...Last »

« Previous Page« Previous « ഐറ്റം ഡാന്‍സുമായി ഭാമ
Next »Next Page » ചലച്ചിത്ര താരങ്ങളായ വിനു മോഹനും വിദ്യയും വിവാഹിതനായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine