ബോളീവുഡ് നടി വിദ്യാബാലന്‍ വിവാഹിതയായി

December 15th, 2012

മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍‌ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.

പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വിവാഹ ബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒടുവില്‍ മം‌മ്താ മോഹന്‍ ദാസും

December 13th, 2012

mamta-mohandas-wedding-epathram

ആഘോഷപൂര്‍വ്വം വിവാഹിതരാകുകയും എന്നാല്‍ അധികം താമസിയാതെ തകരുകയും ചെയ്യുന്ന താര ദാമ്പത്യ പട്ടിക നീളുകയാണ്. പ്രശസ്ത നടിയും ഗായികയുമായ മം‌മ്ത മോഹന്‍‌ദാസിന്റേയും പ്രജിത്തിന്റേയും പേരാണ് അതില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ചിരിക്കുന്നത്. താരപ്പൊലിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു അടുപ്പമല്ല ഇവരുടേത്. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍. കാലങ്ങളായി പരസ്പരം അറിയുന്നവര്‍. എന്നിട്ടും ദാമ്പത്യ ബന്ധം ഒരു വര്‍ഷം പോലും തികക്കുവാന്‍ ഇവര്‍ക്കായില്ല. തങ്ങള്‍ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങളാണെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് മം‌മ്ത മോഹന്‍‌ദാസ് പറയുന്നത്. വിവാഹ ജീവിതത്തില്‍ സ്നേഹത്തോടൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും ഏക പക്ഷീയമാകരുത്. ഇതില്ലെങ്കില്‍ അപകടമാണ്. ഇനിയും ഒരുപാട് കാലം ഇങ്ങനെ യാത്ര ചെയ്യാന്‍ ആകില്ലെന്നും അവര്‍ പറയുന്നു.

മലയാള മാധ്യമങ്ങള്‍ ഏറ്റവും ആഘോഷിച്ച വിവാഹമായിരുന്നു കാവ്യാ മാധവന്റേയും നിഷാലിന്റേയും. എന്നാല്‍ അതിനു മാസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ മലയാള മാധ്യമങ്ങള്‍ അതിനേയും ആഘോഷമാക്കി മാറ്റി. ഇരു കൂട്ടരും നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ സവിസ്തരം വാര്‍ത്തയായും അഭിമുഖമായും നല്‍കി. ഉര്‍വ്വശി – മനോജ് കെ. ജയന്‍ ദമ്പതികള്‍ വേര്‍ പിരിഞ്ഞപ്പോള്‍ അതും വലിയ വാര്‍ത്തയാ‍യി. മകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെ കുറിച്ചുള്ള തര്‍ക്കം ഇനിയും കോടതിയില്‍ തീര്‍പ്പായിട്ടില്ല. മകളെ കാണാന്‍ ഉര്‍വ്വശി മദ്യപിച്ച് കോടതിയില്‍ എത്തിയെന്ന ആരോപണം വലിയ വാര്‍ത്തയായി. എന്നാല്‍ അസുഖം മൂലം തനിക്ക് ഡോസ് കൂടിയ ചില മരുന്നുകള്‍ കഴിക്കേണ്ടി വന്നെന്നും അതിന്റെ ക്ഷീണമാണ് ഉണ്ടായിരുന്നതെന്നും ഉര്‍വ്വശി പിന്നീട് വ്യക്തമാക്കി. ഉര്‍വ്വശിയുടെ സഹോദരി കല്പനയും സംവിധായകന്‍ അനിലും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഇരുവരും പിരിഞ്ഞു. ജ്യോതിര്‍മയിയും വേര്‍ പിരിഞ്ഞവരുടെ കൂട്ടത്തില്‍ അടുത്ത കാലത്ത് എത്തിയ ഒരാളാണ്. നടന്‍ സായ്കുമാറും ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസില്‍ ഭാര്യക്കും മകള്‍ക്കും ചിലവിനു കൊടുക്കുവാന്‍ കോടതി ആവശ്യപ്പെട്ടതും അടുത്ത കാലത്ത് തന്നെ.

വെള്ളിവെളിച്ചത്തിലെ താരങ്ങളുടെ വ്യക്തി ജീവിതം താറുമാറാകുന്നത് ഇന്നിപ്പോള്‍ സാധാരണമായിരിക്കുന്നു. ആഘോഷപൂര്‍വ്വം ഓരോ താര വിവാഹവും നടക്കുമ്പോള്‍ ഇതെത്ര കാലം നിലനില്‍ക്കും എന്ന് ചോദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ എന്നിവര്‍ വിവാഹിതരായി

October 16th, 2012

saif-ali-khan-weds-kareena-kapoor-ePathram
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായി. സെയ്ഫിന്റെ ബാന്ദ്രയിലെ വസതി യിലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷം നീണ്ട പ്രണയ ത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രമുഖ ക്രിക്കറ്റര്‍ ആയിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി യുടെയും പ്രശസ്ത നടി ഷര്‍മ്മിള ടാഗോറിന്റേയും മകനാണ് സെയ്ഫ്. കരീന യുടെ മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍, സെയ്ഫിന്റെ മാതാവ് ഷര്‍മിള ടഗോള്‍ എന്നിവര്‍ ആയിരുന്നു സാക്ഷികള്‍.

തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടി അമൃതാ സിംഗിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004 ല്‍ ഇവരുമായുള്ള ബന്ധം വേര്‍ പ്പെടുത്തിയിരുന്നു. ആദ്യ വിവാഹ ത്തില്‍ ഇബ്രാഹിം അലിഖാന്‍ സാറാ അലിഖാന്‍ എന്നീ രണ്ടു കുട്ടികളുമുണ്ട്.

ഒക്ടോബര്‍ 18 ന് ഡല്‍ഹി യില്‍ വെച്ചും ഹരിയാന യിലെ പട്ടൗഡി പാലസ് എന്ന കുടുംബ വീട്ടില്‍ വെച്ചും പ്രത്യേകം വിവാഹ സല്‍ക്കാരം സംഘടി പ്പിച്ചിട്ടുണ്ട്.

2007ലാണ് ഇരുവരും പ്രണയ ബദ്ധരാകുന്നത്. ബോളിവുഡിലെ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ പ്രണയ ങ്ങളിലൊന്നാണ് സെയ്ഫ്- കരീന ബന്ധം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

August 18th, 2012
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.  നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ  പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ചിലവിനു നല്‍കണമെന്ന് കോടതി

July 14th, 2012

saikumar-epathram

കൊല്ലം: നടന്‍ സായികുമാര്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി വിധി. ഭാര്യ പ്രസന്ന കുമാരിക്ക് പ്രതിമാസം 15,000 രൂപയും മകള്‍ വൈഷ്ണവിക്ക് 10,000 രൂപയും നല്‍കുവാനാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേസ്റ്റ് എസ്.സന്തോഷ് കുമാര്‍ വിധിച്ചത്. കൂടാതെ ബാങ്ക് വായ്പ അടക്കുവാനായി 18,000 രൂപയും നല്‍കണം. തുക അതാതു മാസം അഞ്ചാം തിയതിക്ക് മുമ്പായി നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2008 ഡിസംബര്‍ 22നു സായ്കുമാര്‍ തങ്ങളെ ഉപേക്ഷിച്ചതായാണ് പ്രസന്ന കുമാരിയുടേയും മകളുടേയും പരാതിയില്‍ പറയുന്നത്. കേസില്‍ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി പ്രസന്ന കുമാരിക്കും മകള്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ചു. 1986 ഏപ്രിലില്‍ ആയിരുന്നു സായ്കുമറിന്റേയും പ്രസന്ന കുമാരിയുടേയും വിവാഹം. വൈഷ്ണവി കൊല്ലം എസ്. എൻ. കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 9« First...345...Last »

« Previous Page« Previous « റെസറക്ഷന്‍ : പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം
Next »Next Page » പത്മശ്രീ മോഹന്‍‌ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ ലംഘനമെന്ന് ഡി. എഫ്. ഒ. »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine