ചങ്ങനാശ്ശേരി: യുവതാരങ്ങളായ വിനു മോഹനും വിദ്യയും വിവാഹിതരായി. അന്തരിച്ച നടന് മോഹന്റേയും നടി ശോഭാമോഹന്റേയും മകനും പ്രശസ്ത നടന്
കൊട്ടാരക്കര ശ്രീധരന് നായരുടെ ചെറുമകനുമാണ് വിനു മോഹന്‍. നടന് സായ്കുമാര് അമ്മാവനാണ്. കോട്ടയം തോട്ടയ്ക്കാട്ട് സൌപര്‍ണ്ണികയില്‍ ആര്.ഡി.കുമാറിന്റേയും ലത ആര് കുമാറിന്റേയും മകളാണ് വിദ്യ.
ചങ്ങനാശ്ശേരിയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ സായ്കുമാര്, ബിന്ദു പണിക്കര്‍, ഭാമ,മേനക സുരേഷ്, ആന്റണി പെരുംമ്പാവൂര്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് സൈക്കിള്‍, ചട്ടമ്പിനാട്, കേരളോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നീലാംബരി, എം.എല്‍.എ മണി പത്താംക്ലാസും ഗുസ്തിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും ഏതാനും അന്യഭാഷാചിത്രങ്ങളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്.
- എസ്. കുമാര്‍