മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി താരം ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് താനല്ലെന്ന് മറാഠി നടി ക്രാന്തി റെട്കര്‍. കഴിഞ്ഞ പത്തു ദിവസമായി താന്‍ കൊങ്കണില്‍ ഒരു മറാഠി ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു എന്നും ശ്രീശാന്തിനെ തനിക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ക്രിക്കറ്റ് കളിയില്‍ തനിക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ് നടി ശ്രീശാന്തിനൊപ്പം താനാണ് ഉണ്ടായിരുന്നതെന്ന വാര്‍ത്തകളെ നിഷേധിച്ചു. തനിക്കെതിരെ അപവാദപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മറാഠി നടി ഉണ്ടായിരുന്നതായും അത് ക്രാന്തി റെട്കര്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 2000-ല്‍ സൂന് അസാവി ആഷി എന്ന മറാഠി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ക്രാന്തി പ്രകാശ് ജായുടെ ഗംഗാജല്‍ എന്ന ഹിന്ദി ചിത്രത്തില്ലൂടെ ആണ് ശ്രദ്ദേയയാകുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress