വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍

July 26th, 2022

nithya_menon-epathram
തെന്നിന്ത്യയിലെ പ്രശസ്ത നടി നിത്യാ മേനോന്‍ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു എന്നും ഇവര്‍ ഉടനെ വിവാഹിതരാവും എന്നും ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വെറും വ്യാജ വാര്‍ത്തകള്‍ എന്ന് നടിയുടെ പ്രതികരണം. വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ നിത്യാ മേനോന്‍ പുറത്തു വിട്ടിരിക്കുന്നത് അവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ്.

nithya-menen-reveal-of-marriage-fake-news-ePathram

‘ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയാന്‍ വേണ്ടി യാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ എടുക്കാറുണ്ട്. എന്നെ ത്തന്നെ തിരിച്ചു പിടിക്കാന്‍ എനിക്ക് അങ്ങനെ ഒരു സമയം ആവശ്യം തന്നെയാണ്. റോബോട്ട് പോലെ തുടര്‍ച്ചയായി ജോലി എടുക്കുവാന്‍ എനിക്കു കഴിയില്ല. അവര്‍ തുടരുന്നു…

ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതം എന്നു ആവര്‍ത്തിച്ച നിത്യ, വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നും പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.

പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണ്. അതു കൊണ്ട് വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും മെസ്സേജുകളും ദയവു ചെയ്ത് ഒഴുവാക്കൂ. എനിക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇതിനിടെ കാലിൽ പരിക്കു പറ്റിയതിനെ കുറിച്ചും ബെഡ് റസ്റ്റിൽ ആയിരുന്നു എന്നും അവർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുല്‍ക്കര്‍ സല്‍മാന് സുന്ദരിയായ ഒരു ഭാര്യ ഉണ്ട് : നിത്യാ മേനോന്‍

June 5th, 2015

nithya_menon-epathram
ദുല്‍ക്കര്‍ സല്‍മാനും നിത്യാ മേനോനും തമ്മില്‍ പ്രണയത്തില്‍ ആണോ എന്നുള്ളത് ‘ഒകെ കണ്മണി’ എന്ന സിനിമ റിലീസ് ചെയ്ത പ്പോള്‍ പ്രേക്ഷകരെ പോലെ തന്നെ പത്ര പ്രവര്‍ത്ത കര്‍ക്കും തോന്നിയ സംശയമാണ്.

ഒരു പ്രമുഖ തമിഴ് ചാനലില്‍ നിത്യയുമായുള്ള അഭിമുഖത്തില്‍ അത് തുറന്നു ചോദിക്കുകയും ചെയ്തു. ദുല്‍ക്കര്‍ സല്‍മാന് സുന്ദരിയായ ഒരു ഭാര്യ ഉണ്ട് എന്നായിരുന്നു നിത്യയുടെ പ്രതികരണം. മാത്രമല്ല തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ വെറുതെ വളച്ചൊടിക്കരുത് എന്നും നിത്യ പറഞ്ഞു.

വിവാഹിതര്‍ ആണെങ്കിലും സ്ഥിരം ജോഡി കള്‍ ആയ നടീ നടന്മാരെ കുറിച്ചു ഇത്തരം ഗോസിപ്പുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്ര ത്തിലാണ് ഇവര്‍ ആദ്യമായി ജോഡി കള്‍ ആവുന്നത്.

- pma

വായിക്കുക: , ,

Comments Off on ദുല്‍ക്കര്‍ സല്‍മാന് സുന്ദരിയായ ഒരു ഭാര്യ ഉണ്ട് : നിത്യാ മേനോന്‍

നിത്യാ മേനോന്‍റെ കോക്‌പിറ്റിലെ യാത്ര വിവാദമായി

July 19th, 2013

nithya_menon-epathram

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ബാംഗ്ലൂര്‍ – ഹൈദരാബാദ് വിമാന ത്തില്‍ കോക്പിറ്റില്‍ നിരീക്ഷകര്‍ക്കുള്ള സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ ചലച്ചിത്ര നടി നിത്യാ മേനോനെ അനുവദിച്ചു എന്ന കാരണം കൊണ്ട് രണ്ട് പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ജഗന്‍ എം. റെഡ്ഢി, എസ്. കിരണ്‍ എന്നിവര്‍ക്കെതിരെ യാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി.

വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയുള്ള പരിശോധകനോ നിരീക്ഷകനോ മാത്രമേ ഈ സീറ്റില്‍ ഇരിക്കാന്‍ അനുമതിയുള്ളു.

സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരനാണ് പരാതി നല്‍കിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരേ യുണ്ടായ ആക്രമണ ത്തിനു ശേഷം യാത്രക്കാര്‍ കോക്പിറ്റില്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക്

October 16th, 2012

ustad-hotel-epathram

ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വ്യാജ കോപ്പി അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നതിനും കാണുന്നതിനും കോടതി വിലക്ക്. ഉസ്താദ് ഹോട്ടലിന്റെ വി. സി. ഡി. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പകര്‍പ്പവകാശം സ്വന്തമാക്കിയ എം. ഡി. സജിത്താണ് എറണാകുളം അഡീഷണല്‍ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത്. ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന ഈ ഉത്തരവിനെ കുറിച്ച് അറിയാതെ ഇന്റര്‍നെറ്റില്‍ നിന്നും അനധികൃതമായി സിനിമ ആസ്വദിക്കുന്നവരുടെ കയ്യില്‍ വിലങ്ങ് വീഴും. ജോണ്‍‌ഡെ എന്ന വ്യക്തി അമേരിക്കയില്‍ ഇത്തരം പൈറസിക്കെതിരെ നേടിയ കോടതി വിധിയെ തുടര്‍ന്നാണ് പിന്നീട് ഇതിനെ ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്. അടുത്തയിടെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരെയും കണ്ടവരെയും ജാദൂ എന്ന സോഫ്‌റ്റ്വെയര്‍ വച്ച്  കണ്ടെത്തിയതും നിയമ നടപടിക്ക് മുതിര്‍ന്നതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും തിലകനും നിത്യാ മേനോനും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു. അഞ്ജലി മേനോന്‍ ആണ് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിത്യാമേനോന്‍ ചിത്രങ്ങള്‍ക്കും വിലക്ക്

February 13th, 2012
nithya_menon-epathram
നടി നിത്യാമേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു വിതരണക്കാരുടെ വിലക്ക്. ഉസ്താദ് ഹോട്ടല്‍, ബാച്ചിലേഴ്സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങിനെ വിലക്ക് ബാധിക്കും. ടി. കെ. രാ‍ജീവ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ ചില നിര്‍മ്മാതാക്കളെ കാണുവാന്‍ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നിലനില്‍ക്കും‌മ്പോള്‍ നടിയെ അഭിനയിപ്പിച്ചതാണ് വിതരണക്കാരെ ചൊടിപ്പിച്ചത്. തനിക്കു നേരെ ഉള്ള നിര്‍മ്മാതാക്കളുടെ വിലക്ക് ബാലിശവും അപക്വവുമാണെന്നാണ് നിത്യാമേനോന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടെ ആരോ കാണാന്‍ വന്നപ്പോള്‍ പിന്നീട് കാണാമെന്ന് പറഞ്ഞത് തെറ്റല്ലെന്നും സ്വന്തം പ്രൊഫഷനെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും നിത്യ വ്യക്തമാക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« കൈക്കുടുന്ന നിറയെ മധുര ഗീതങ്ങള്‍ നല്‍കിയ പുത്തഞ്ചേരി
ഹോളിവുഡിലെ ആക്ഷന്‍ ഹീറോകള്‍ ഒന്നിക്കുന്നു. »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine