ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വ്യാജ കോപ്പി അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നതിനും കാണുന്നതിനും കോടതി വിലക്ക്. ഉസ്താദ് ഹോട്ടലിന്റെ വി. സി. ഡി. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പകര്‍പ്പവകാശം സ്വന്തമാക്കിയ എം. ഡി. സജിത്താണ് എറണാകുളം അഡീഷണല്‍ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത്. ജോണ്‍ഡേ ഓര്‍ഡര്‍ എന്ന ഈ ഉത്തരവിനെ കുറിച്ച് അറിയാതെ ഇന്റര്‍നെറ്റില്‍ നിന്നും അനധികൃതമായി സിനിമ ആസ്വദിക്കുന്നവരുടെ കയ്യില്‍ വിലങ്ങ് വീഴും. ജോണ്‍ഡെ എന്ന വ്യക്തി അമേരിക്കയില്‍ ഇത്തരം പൈറസിക്കെതിരെ നേടിയ കോടതി വിധിയെ തുടര്‍ന്നാണ് പിന്നീട് ഇതിനെ ജോണ്‍ഡേ ഓര്‍ഡര്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്. അടുത്തയിടെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരെയും കണ്ടവരെയും ജാദൂ എന്ന സോഫ്‌റ്റ്വെയര്‍ വച്ച് കണ്ടെത്തിയതും നിയമ നടപടിക്ക് മുതിര്‍ന്നതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും തിലകനും നിത്യാ മേനോനും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു. അഞ്ജലി മേനോന്‍ ആണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nithya menon, thilakan