ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.
സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന് എന്ന നയന്‍താര ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.
- എസ്. കുമാര്‍