ജോണ്‍ എബ്രഹാം അനുസ്മരണം

May 16th, 2012

john-abraham-epathram

ജോണ്‍ എബ്രഹാം എന്ന അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.’അമ്മ അറിയാന്‍’ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന പരിപാടി കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി 2012 മെയ് 20,ഞായറാഴ്ച, വൈകുന്നേരം 4.00 മണിക്ക് പ്രതീക്ഷ കോംപ്ലക്സ്, വടക്കെ റോഡ്, ചങ്ങരംകുളത്ത് വെച്ച് നടത്തുന്നു. ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണവും ഉണ്ടാകും ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള നടത്തും, സിനിമാ പ്രവര്‍ത്തകന്‍ എം. ജി.ശശി, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കാണിയുടെ വാര്‍ഷിക ജനറല്‍ ബോഡി അന്ന് തന്നെ ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോണ്‍ അബ്രഹാം അനുസ്മരണം

May 29th, 2010

john-abrahamചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ്‌ 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്‌, കുമാര്‍ എടപ്പാള്‍ എന്നിവര്‍.

എം. സി. രാജ നാരായണന്‍ ജോണ്‍ അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. കെ. വി. ഷാജി (സൂര്യാ ടി. വി.) ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാണി തിരക്കഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിക്കും. എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാണി ചിത്ര പ്രദര്‍ശനം

November 2nd, 2009

earth-song-michael-jacksonകേരളപ്പിറവി ദിനത്തോട നുബന്ധിച്ച് ആഗോളവും കേരളീയവുമായ പാരിസ്ഥിതിക ഉത്ക്കണ്ഠകള്‍ പങ്കു വെക്കുന്ന നാല് ചിത്രങ്ങള്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മൈക്കേല്‍ ജാക്സന്റെ ’ഭൂമി ഗീതം’, സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ‘ഔള്‍ ആന്റ് ദി സ്പാരൊ’ എന്ന വിയറ്റ്നാമീസ് ചിത്രം, ആര്‍. ശരത് സംവിധാനം ചെയ്ത ഒ. എന്‍. വി. യുടെ ‘ഭൂമിക്കൊരു ചരമ ഗീതം’, പി. പി. രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം” എന്നീ ചിത്രങ്ങളാണ് നവമ്പര്‍ 1ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി
“അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine