ഇതിഹാസത്തിനൊപ്പം : സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

June 26th, 2023

musician-a-r-rehman-fahad-fazil-nazriya-viral-post-ePathram

സംഗീത ഇതിഹാസം എ. ആര്‍. റഹ്‍മാന്‍റെ കൂടെയുള്ള ചിത്രം നസ്രിയ നസിം ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചത് വൈറലായി. ഇതിഹാസത്തിനൊപ്പം (With The Legend himself arrahman Sir) എന്ന തലക്കെട്ടില്‍ നസ്രിയ പങ്കു വെച്ച ഫോട്ടോയില്‍ ഫഹദ് ഫാസിലും കൂടെയുണ്ട്. ഏതാനും മണിക്കൂറിനുള്ളില്‍ ഈ ചിത്രം ട്വിറ്ററില്‍ വൈറല്‍ ആവുകയും ചെയ്തു. ഒട്ടനവധി ലെെക്കും റീ-ട്വീറ്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് ഫാസില്‍ നിര്‍മ്മിച്ച മലയൻ കുഞ്ഞ് എന്ന സിനിമക്കു സംഗീതം നല്‍കിയത് എ. ആർ. റഹ്മാന്‍ ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്

October 19th, 2017

enthiran-epathram
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.

enthiran-rajani-aishwarya-epathram

ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.

rajani-aishwarya-rai-in-enthiran-epathram

എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.

ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാവണന്‍ 1280 പ്രിന്റുമായി എത്തുന്നു

June 18th, 2010

aishwarya-raiരണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മണിരത്നം ചിത്രം രാവണന്‍ എത്തുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലേയും വലിയ ഒരു താര നിര തന്നെ അണി നിരത്തിയാണ് മൂന്ന് ഭാഷകളിലായി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ അഭിഷേകും ഐശ്വര്യയും ജോഡികളാകുമ്പോള്‍ തമിഴില്‍ നായകന്‍ വിക്രം ആണ്. മലയാളത്തിലെ യുവ സൂപ്പര്‍ താരം പ്രിഥ്വിരാജും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഏകദേശം 120 കോടി രൂപ ചിലവ് വരുന്ന രാവണന്‍ മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഓസ്കര്‍ ജേതാവ് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

ravan-movie

ഷൂട്ടിംഗിനിടയിലെ ഒരു രംഗം

അഭ്രപാളിയില്‍ ദൃശ്യ വിസ്മയം തീര്‍ക്കുവാനായി സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്ചേഴ്സും ചെര്‍ന്ന് ലോകത്തെമ്പാടുമായി പ്രദര്‍ശിപ്പിക്കുവാന്‍ 1280 പ്രിന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ അന്തരിച്ചു
എന്‍.എഫ്. വര്‍ഗ്ഗീസ് എന്ന അതുല്യ നടന്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine