ഗാന ദൃശ്യ അവാര്‍ഡ് : സൃഷ്ടികൾ ക്ഷണിച്ചു

August 13th, 2023

logo-insight-the-creative-group-ePathram
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് വീഡിയോ ആൽബങ്ങൾക്കുള്ള ഗാന ദൃശ്യ അവാർഡിനായി സൃഷ്ടികൾ ക്ഷണിച്ചു. ആയിരം രൂപയാണ് പ്രവേശന ഫീസ്. ഓണ്‍ ലൈന്‍ ഫോമിലൂടെ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

മികച്ച ആൽബം, സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധാനം, ഗായകൻ, ഗായിക, നടൻ, നടി, ബാല താരങ്ങൾ അടക്കമുള്ള അഭിനേതാക്കൾ, ക്യാമറ, എഡിറ്റർ, പോസ്റ്റർ ഡിസൈനർ, ജനപ്രിയ ഗാനം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രൂപ്പിന്‍റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭരതന്‍റെ ഓർമ്മ ദിനത്തിൽ ‘ഭരത സ്മൃതി’

August 1st, 2023

director-bharathan-remembering-ePathram
കോഴിക്കോട് ചലച്ചിത്ര കൂട്ടായ്‌മയുടെ ആഭിമുഖ്യ ത്തിൽ സംവിധായകൻ ഭരതന്‍റെ 25 ആമത് ഓർമ്മ ദിനത്തിൽ ‘ഭരത സ്മൃതി’ എന്ന പേരിൽ ഭരതൻ അനുസ്മരണവും കലാ സപര്യ പുരസ്‌കാര സമർപ്പണവും നടത്തി. കോഴിക്കോട് നളന്ദയിൽ നടന്ന ചടങ്ങ് സംവിധായകൻ പി. കെ. ബാബു രാജ് ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.

യുവ പ്രതിഭ പുരസ്‌കാരം നേടിയ രാജേഷ് മല്ലർകണ്ടി, രഞ്ജുഷ കൊയിലാണ്ടി, ഗായകൻ ശ്രീകാന്ത് കൃഷ്ണ, സാമൂഹ്യ സേവന മികവിന് ഉമ്മർ വെള്ളലശേരി, മികച്ച സംഗീത സംവിധായകന് ഹരികുമാർ ഹരേ റാം, സമഗ്ര സംഭാവനക്ക് മെഹമൂദ് കാലിക്കറ്റ്‌ എന്നിവരെ ആദരിച്ചു.

കലാ സംവിധായകൻ ഷാനവാസ് കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ, തിരക്കഥകൃത്ത് ഹംസ കയനിക്കര, ബൈജു പുതിയറ, രൂപേഷ് രവി, നോവലിസ്റ്റ് ആയിഷ കക്കോടിഎന്നിവർ പ്രസംഗിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി

December 12th, 2022

27-th-international-film-festival-of-kerala-iffk-2022-ePathram
തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ.) തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആസ്വാദനത്തിനും മനസ്സിന്‍റെ ഉല്ലാസത്തിനും ഒപ്പം ലോകത്ത് ആകമാനം ഉള്ള മനുഷ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ചലച്ചിത്ര മേള എന്ന് ഐ. എഫ്. എഫ്. കെ. സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് പരിമിതികൾ മറി കടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തം കൊണ്ടു ചരിത്ര പരമായ സാംസ്‌കാരിക ഉത്സവ മായി ഇത്തവണത്തെ ചലച്ചിത്ര മേള മാറുകയാണ് എന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊതു വിദ്യാ ഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി ഐ. എഫ്. എഫ്. കെ. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.

ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രണ്‍ജിത്, ജൂറി ചെയർമാനും ജർമ്മൻ സംവിധായിക യുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. ശേഷം ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദർശിപ്പിച്ചു. IFFK-2022InaugurationPRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു

March 15th, 2022

logo-insight-the-creative-group-ePathram

പാലക്കാട് : ഈ വർഷത്തെ ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്ര സംയോജകനായ വി. വേണു ഗോപാലിനു സമ്മാനിച്ചു. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നല്‍കി വരുന്നതാണ് ഇൻസൈറ്റ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും കൂടി യുള്ള താണ് ഇൻസൈറ്റ് അവാര്‍ഡ്. പാലക്കാട് സംഘടിപ്പിച്ച അഞ്ചാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി മേളയോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.

palakkad-insight-award-photographer-v-venugopal-ePathram

ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് അവാർഡ് ജൂറി അംഗവും ചലച്ചിത്ര സംവിധായകനുമായ എം. പി. സുകുമാരൻ നായർ, അവാര്‍ഡ് ജേതാവായ വേണു ഗോപാലിനെ പരിചയപ്പെടുത്തി.

ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ വേണു ഗോപാലിന് അവാർഡ് സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്‍റ് പ്രശംസാ പത്രവും ഇന്‍സൈറ്റ് ട്രഷറര്‍ മാണിക്കോത്ത് മാധവ ദേവ്‌ അവാർഡ് തുകയും കൈമാറി. വൈസ് പ്രസിഡണ്ട് സി. കെ. രാമകൃഷ്ണൻ പൊന്നാട അണിയിച്ചു. വേണു ഗോപാൽ അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.

അന്തരിച്ച സംവിധായക പ്രതിഭ കെ. എസ്. സേതു മാധവന് ഇൻസൈറ്റിന്റെ ആദരം അർപ്പിച്ചു കൊണ്ട് സന്തോഷ് സേതു മാധവൻ സംവിധാനം ചെയ്ത ‘കഥ യുടെ സംവിധാനം’ എന്ന ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു.

തുടർന്നു നടന്ന കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് ‘മോഹന സ്മൃതി’ യിൽ സി. കെ. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ടി. കൃഷണനുണ്ണി, പി. എൻ. ഗോപികൃഷ്ണൻ, കേളി രാമചന്ദ്രൻ, രമേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങുകൾ തത്സമയം ഇൻസൈറ്റിന്റെ വെബ്‌ സൈറ്റ് വഴി പൊതു ജനങ്ങൾക്കു കാണുവാനുള്ള സൗകര്യം ഒരുക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

February 15th, 2022

evergreen-hero-prem-nazeer-ePathram

പ്രേംനസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീര്‍ സ്മാരക ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം : വെള്ളം. മികച്ച സംവിധായകന്‍ ജി. പ്രജേഷ് സെൻ (വെള്ളം). മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (നായാട്ട്, മാലിക്ക്), സഹ നടന്‍ : അലന്‍സിയര്‍ (ചതുര്‍ മുഖം ), മികച്ച സഹ നടി : മഞ്ജു പിള്ള (#ഹോം).

ഒരില തണലില്‍ മികച്ച പാരിസ്ഥിതിക സിനിമയായി തെരഞ്ഞെടുത്തു. ഇതിലെ പ്രകടനത്തിലൂടെ ശ്രീധരന്‍ കാണി മികച്ച നവാഗത നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച തിരക്കഥാ കൃത്ത് : എസ്. സഞ്ജീവ് (നിഴല്‍), മികച്ച ക്യാമറ : ദീപക് മേനോന്‍ (നിഴല്‍), മികച്ച ഗാന രചയിതാവ് : പ്രഭാവര്‍മ്മ (മരക്കാര്‍, ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് മികച്ച ഗായിക : ശുഭ രഘുനാഥ്, പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ് അംബികക്കു സമര്‍പ്പിക്കും.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ (ചെയര്‍മാന്‍) സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നി വര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 20123...1020...Last »

« Previous Page« Previous « ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി
Next »Next Page » ബപ്പി ലാഹിരി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine