ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ന്റെ വിജയിയായ നജീം അര്‍ഷാദ്. ഇന്നലെ വൈകീട്ട് 6.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാഫൈനലില്‍ ഡോ. ബാലമുരളീകൃഷ്ണ മുഖ്യ അതിഥി ആയിരുന്നു…
ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ന്റെ വിജയിയായ നജീം അര്‍ഷാദ്. ഇന്നലെ വൈകീട്ട് 6.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാഫൈനലില്‍ ഡോ. ബാലമുരളീകൃഷ്ണ മുഖ്യ അതിഥി ആയിരുന്നു…
- ജെ.എസ്.
ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയുടെ അഭിരൂചിക്ക് ഇണങ്ങുന്ന സിനിമകള്‍ക്ക് മാത്രം പുരസ്ക്കാരം കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് നടന്‍ മുകേഷ് അഭിപ്രായപ്പെട്ടു.
നാലു പെണ്ണുങ്ങള്‍ പോലെ ലോകമെമ്പാടും മുക്തകണ്ഠം പ്രശംസ നേടിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ തഴയപ്പെട്ടത് ഇതുകൊണ്ടാകാമെന്നും മുകേഷ് വ്യക്തമാക്കി. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നിര്‍മാതാവായ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് കൂടുതല്‍ വിഭാഗത്തില്‍ഡ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ കിട്ടിയ അവാര്‍ഡില്‍ താന്‍ സന്തോഷവാനാണെന്നും മുകേഷ് പറഞ്ഞു.
- ജെ.എസ്.
ദുബായ്: സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ ജിമമ പുരസ്ക്കാരം, ഇന്ത്യന്‍ സിനിമാ സംഗീത രംഗത്തെ വിസ്മയ ശബ്ദത്തിനുടമയായ പദ്മശ്രീ SP ബാലസുബ്രമണ്യത്തിന്.
മെയ് 9-ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയില്‍ നടക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ മലയാള സംഗീത ഉല്‍സവമായ ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ്സിന്‍റെ മൂന്നാം എഡിഷന്‍ മെഗാ അവാര്‍ഡ് നൈറ്റില്‍ SPB-ക്ക് പുരസ്ക്കാരം സമര്‍പ്പിക്കുമെന്ന് സംഘാടകരായ ദുബായിലെ Adva Advertising ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കൊച്ചിയില്‍ അറിയിച്ചു.
2007- ഇല്‍ റിലീസായ മലയാള ഗാനങ്ങളിലെ 11 വിഭാഗങ്ങളിലേക്ക് പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. ഏറ്റവും മികച്ച ഗാനം, ഏറ്റവും കൂടുതല്‍ ഹിറ്റ് ആയ ഗാനം, ഏറ്റവും മികച്ച ഗായകന്‍, ഗായിക, ഏറ്റവും മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ്, ഏറ്റവും മികച്ച നവാഗത ഗായകന്‍, നവാഗത ഗായിക, മികച്ച നവാഗത സംഗീത സംവിധായകന്‍, മികച്ച ആല്‍ബം, മികച്ച മാപ്പിള ഗാനം എന്നിവയാണ് വോട്ട് ചെയ്യാനുള്ള വിഭാഗങ്ങള്‍. മികച്ച സ്റ്റേജ് പെര്‍ഫോര്‍മന്‍സിനും യുവ പ്രതിഭകള്‍ക്കും പ്രത്യേക ജൂറി അവാര്‍ഡുകളുമുണ്ടാകും.
അന്താരാഷ്ട്ര നിലവാരങ്ങള്‍ക്കനുസരിച്ചാകും വോട്ടിങ്ങ് പ്രക്രിയകള്‍. ഇന്റര്‍നെറ്റ്, SMS, പത്ര മാധ്യമങ്ങള്‍, UAE -യിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക ബാല്ലട്ട് ബോക്സുകള്‍ മുഖേന വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം കൊടുക്കും. ദുബായിലെ പ്രമുഖ ഓഡിറ്റിംഗ് കമ്പനി ആയ എത്തിക്സ് പ്ലസ് വോട്ടുകള്‍ പരിശോധിക്കും.
മലയാള സംഗീത രംഗത്തെ മുഴുവന്‍ ഗായകര്‍, സംഗീതജ്ഞര്‍, സിനിമാ താരങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍ ഉള്‍പ്പെടെ ഒരു വന്‍ നിര ജിമമ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കും.
- ജെ.എസ്.