കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്

July 24th, 2012

salimkumar

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്‌ വന്നു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പീറ്റര്‍ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയം. എന്നിട്ടും ബ്ലെസ്സിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ലാബ് ലെറ്റര്‍ ഇല്ലെന്ന പേരില്‍ തന്റെ ‘പൊക്കാളി’ എന്ന ഡൊക്യൂമെന്ററി അവഗണിച്ചു. ഡൊക്യൂമെന്ററിക്കു ലാബ് ലെറ്റര്‍ നിര്‍ബന്ധമില്ല. എന്നിട്ടും ലെറ്റര്‍ നല്‍കിയിരുന്നു. പിന്നെയെന്തു കൊണ്ടാണ് അവാര്‍ഡിനു പരിഗണിക്കാതിരുന്നതെന്നും അതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ  സമീപിച്ചതായും നടന്‍ സലിംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം

July 19th, 2012

indian-rupee-award-epathram

തിരുവനന്തപുരം : 2011ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. പ്രണയം സംവിധാനം ചെയ്ത ബ്ലസ്സിയാണ് മികച്ച സംവിധായകൻ. ദിലീപാണ് മികച്ച നടന്‍ – ചിത്രം വെള്ളരിപ്രാവിന്റെ ചങ്ങാതി. സാള്‍ട്ട് ആൻഡ് പെപ്പറിലെ അഭിനയത്തിനു ശ്വേതാ മേനോനെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ന്യൂ ജനറേഷൻ‍‘ സൂപ്പര്‍ സ്റ്റാറായ ഫഹദ് ഫാസിലാണ് മികച്ച രണ്ടാമത്തെ നടൻ. സാള്‍ട്ട് ആൻഡ് പെപ്പറാണ് കലാ മൂല്യമുള്ള ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ആദിമദ്ധ്യാന്തം സംവിധാനം ചെയ്ത ഷെറിക്കാണ്. തിരക്കഥ : സഞ്ജയ് ബോബി – ചിത്രം ട്രാഫിക്, രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ, ബാലതാരം മാളവിക, സംഗീത സംവിധായകന്‍ ശരത് – ചിത്രം ഇവന്‍ മേഘരൂപൻ, മികച്ച ഗായകന്‍ സുദീപ്, ഗായിക ശ്രേയാ ഘോഷാല്‍ – ചിത്രം രതി നിര്‍വ്വേദം, മികച്ച ഛായാഗ്രാഹകന്‍ : എം. ജെ. രാധാകൃഷ്ണൻ ‍- ആകാശത്തിന്റെ നിറം. മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്കാരം ജി. പി. രാമചന്ദ്രനും‍, മികച്ച ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം സി. എസ്. വെങ്കിടേശ്വരനും ലഭിച്ചു.

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് ജൂറി അദ്ധ്യക്ഷൻ. 41 കഥാ ചിത്രങ്ങളും ആറു കഥേതര ചിത്രങ്ങളുമാണ് മത്സരത്തില്‍ പങ്കെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്‍ ചലച്ചിത്ര മേളയില്‍ ‘അമോറി’ന് ‘പാം ഡി ഓര്‍’ പുരസ്കാരം

May 28th, 2012

haneke-amour-epathram

പാരിസ്: കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘പാം ഡി ഓര്‍’ പുരസ്കാരം മൈക്കല്‍ ഹനേക്കയുടെ ‘അമോര്‍’ എന്ന ചിത്രത്തിനു ലഭിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് റെയ്ഗാഡാണ് മികച്ച സംവിധായകന്‍. ‘ദ ഹണ്ട്’ എന്ന ചത്രത്തിലെ അഭിനയത്തിലെ മാഡ്സ് മിക്കെല്‍സന്‍ ആണ് മികച്ച നടന്‍. ‘ബിയോണ്ട് ദ ഹില്‍സ്’ ചിത്രത്തിലൂടെ ക്രിസ്റ്റിന ഫ്ളട്ടറും, കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറ്റാവൊ ഗാരോണിന്റെ ആക്ഷേപഹാസ്യ ചിത്രമായ ‘റിയാലിറ്റിയാക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ്. കെന്‍ ലോച്ചിന്റെ ‘ദ ഏയ്ഞ്ചല്‍സ് ഷെയര്‍’ ആണ് മികച്ച മൂന്നാമത്തെ ചിത്രമായി ജൂറി തെരഞ്ഞെടുത്തത്.

2009ല്‍ ഇതേ പുരസ്കാരം ഹനേക്കയുടെ തന്നെ ‘വൈറ്റ് റിബണ്‍’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. കൂടാതെ 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്. ദി സെവെന്‍ത് കോണ്ടിനെന്റല്‍, ബെന്നിസ്‌ വീഡിയോ, ഫണ്ണി ഗെയിം, ദി പിയാനോ ടീച്ചര്‍, ലൌ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മൈക്കല്‍ ഹനേക്ക. 80 വയസ്സ് കഴിഞ്ഞ വൃദ്ധ ദമ്പതി കളുടെ തീവ്രമായ പ്രണയമാണ് ‘അമോര്‍’ എന്ന ചിത്രത്തിന്റെ പ്രമേയം. ഇരുപതിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് അമോര്‍ പുരസ്കാരം നേടിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജോസ് പ്രകാശിന് ജെ. സി ഡാനിയേല്‍ പുരസ്കാരം

March 23rd, 2012

jose-prakash-epathram

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ ജോസ് പ്രകാശിന് ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരം. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാള ചലചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്  ജോസ് പ്രകാശിന് ഈ  അവാര്‍ഡെന്ന് മന്ത്രി പറഞ്ഞു. 300 ഓളം സിനിമകളില്‍ ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ 1992 ലാണ്  മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്‍െറ അനുസ്മരണാര്‍ഥം പുരസ്കാരം ഏര്‍പ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on ജോസ് പ്രകാശിന് ജെ. സി ഡാനിയേല്‍ പുരസ്കാരം

10 of 20« First...91011...20...Last »

« Previous Page« Previous « ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിയ്ക്ക്
Next »Next Page » മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine