മുരളി എന്ന നടനെ മലയാളിക്ക് മറക്കാന്‍ കഴിയില്ല നെയ്ത്തുകാരനിലെ അപ്പു മേസ്ത്രി, ആധാരത്തിലെ ബാപ്പുട്ടി, കാണാകിനാവ്, പുലിജന്മം, അമരം,… ഇങ്ങനെ അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ തന്റെതായ മുദ്രപതിപ്പിക്കാന്‍ മുരളിക്കായി. നാടക നടനില്‍ നിന്നുള്ള ഉള്‍ക്കരുത്ത് മുരളിയെ മഹാ നടനാക്കി സ്റ്റേജിലും സ്ക്രീനിലും ഈ നടന്റെ മായാത്ത മുദ്ര പതിഞ്ഞു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ പല തവണ ഈ നടനെ തേടിയെത്തി. മുരളിക്ക് പകരം മുരളി മാത്രം. ഈ മഹാനടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികയുന്നു.
ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രമാണ് മുരളിയുടെ ആദ്യ ചിത്രം ഇതില്‍ മുരളി നായകനായിരുന്നു സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. തമിഴ് ചിത്രമായ ആദവൻ ആണ് അവസാന ചിത്രം.
- ന്യൂസ് ഡെസ്ക്