കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.
1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ് പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ് പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.
ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, director, filmmakers, obituary