ന്യൂ ദല്‍ഹി : മലയാള സിനിമക്ക് നേട്ടങ്ങളുടെ പൂക്കാലവുമായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നവാഗത സംവിധായ കനായ സലിം അഹ്മദ് സംവിധാനം ചെയ്ത ‘ആദാമിന്‍റെ മകന്‍ അബു’വാണ് 2010 – ലെ മികച്ച ചലച്ചിത്രം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദാമിന്‍റെ മകന്‍ അബു വിലെ പ്രകടനത്തിന് സലിം കുമാര്‍ നേടി.
സലിം കുമാറിനുള്ള പുരസ്‌കാരം അടക്കം നാല് പ്രമുഖ ദേശീയ പുരസ്‌കാര ങ്ങളാണ് ഈ ചിത്ര ത്തിലൂടെ മലയാള ത്തില്‍ എത്തിയത്. മധു അമ്പാട്ട് (മികച്ച ഛായാഗ്രഹണം), ഐസക്ക് തോമസ് കൊട്ടുകപ്പള്ളി (പശ്ചാത്തല സംഗീതം) എന്നിവയാണ് മറ്റു പുരസ്‌കാര ങ്ങള്‍.
മലയാള ത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’ സ്വന്തമാക്കി.
‘ആടുംകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ഒരുക്കിയ വെട്രിമാരന്‍ മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിമാരായി മറാത്തി നടി മിഥാലിജഗ്ദപ് വരദ്കാര്‍, ശരണ്യ പൊന്‍ വര്‍ണ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മധു അമ്പാട്ട് സംവിധാനം ചെയ്ത ‘നമ്മ ഗ്രാമം’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് സുകുമാരിയെ മികച്ച സഹ നടിയായി തിരഞ്ഞെടുത്തു. മികച്ച സഹ നടന്‍ തമ്പി രാമയ്യ. ചിത്രം: മൈന. മികച്ച സിനിമാ നിരൂപണ ഗ്രന്ഥ ത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളി യായ ജോഷി ജോസഫ് നേടി.
ദേശീയ അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരം ഇവിടെ ലഭ്യമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, salim-kumar