ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റ് തുടങ്ങി

February 27th, 2012

AICEAVF-epathram

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയും കേന്ദ്ര മാനവശേഷി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ എഡ്യൂക്കേഷണല്‍ ടെക്നോളജിയും സംഘടിപ്പിക്കുന്ന 17ാമതു ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയൊ വിഡിയൊ ഫെസ്റ്റിവല്‍ ഇന്നു മുതല്‍ 29വരെ തിരുവനന്തപുരത്തു തുടങ്ങി. കേരളം വേദിയാകുന്ന ഈ   വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ, വിഡിയൊ പ്രോഗ്രാമുകള്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കും.
മൂന്നു ദിവസം നീളുന്ന മേളയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിച്ചു ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളും സംസ്ഥാന എസ്ഐഇടികള്‍ നിര്‍മിച്ച എഡ്യൂക്കേഷന ല്‍ പ്രോഗ്രാമുകളും പനോരമ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളെ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി ആന്‍ഡ് സീനിയര്‍ സെക്കന്‍ഡറി, ടീച്ചര്‍ പ്രൊഡക്ഷന്‍, ആനിമേഷന്‍, സ്റ്റുഡന്‍റ് പ്രൊഡക്ഷന്‍ എന്നീ ഏഴു വിഭാഗങ്ങളായി തിരിച്ചാണു മത്സരം നടക്കുന്നത്. 29നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സിഐഇടി ജോയിന്‍റ് ഡയറക്റ്റര്‍ രാജാറാം ശര്‍മ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. എസ്ഐഇടി ഡയറക്റ്റര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ഡോ. ലാല്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിനു വെള്ളയമ്പലം ആനിമേഷന്‍ സെന്‍ററില്‍ നടന്‍ മധു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര മാനവവിഭവശേഷി വികസന ജോയിന്‍റ് സെക്രട്ടറി രാധാ ചൗഹാന്‍ അധ്യക്ഷനായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘എ സെപറേഷന് ‍’ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടി

February 27th, 2012

a-separation-epathram

ലോസ് ഏഞ്ചല്‍സ്: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത  ഇറാനിയന്‍ ചിത്രമായ ‘എ സെപറേഷന്’ ലഭിച്ചു. വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരിക്കുന്ന നദെര്‍, സിമിന്‍ ദമ്പതിമാരുടെ കുടുംബ ജീവിതമാണ്  ‘എ സെപറേഷന്‍’ എന്ന സിനിമയില്‍ പറയുന്നത് എങ്കിലും ഈ കഥ പറയുന്നതിലൂടെ ഇറാനിയന്‍ മധ്യവര്‍ഗ കുടുംബാവസ്ഥ, ഇറാനിലെ സ്ത്രീ-പുരുഷ ബന്ധം, അവിടത്തെ നീതിന്യായ വ്യവസ്ഥ, താഴേക്കിടയിലുള്ള ജീവിതാവസ്ഥ തുടങ്ങീ പല തലങ്ങളിലേക്ക് ഈ ചലച്ചിത്രം വളരുന്നുണ്ട്. മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ കിടന്ന ശ്വാസം മുട്ടുന്ന നദെര്‍-സിമിന്‍ ദമ്പതിമാരുടെ മകള്‍ ടെര്‍മെയെ അവതരിപ്പിക്കുന്ന സറീന ഫര്‍ഹാദിയുടെ പ്രകടനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഇറാനിലെ പ്രത്യേക സാഹചര്യത്തില്‍ ടെര്‍മെ വളരരുത് എന്ന നിര്‍ബന്ധബുദ്ധിയില്‍ ഭര്‍ത്താവിനെ വിദേശത്തേക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണ് സിമിന്‍. എന്നാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച പിതാവിനെ ഒറ്റയ്ക്കാക്കുന്നതിനോടു യോജിക്കാന്‍ സാധിക്കാത്ത നെദര്‍ ഇതിനു തയ്യാറാവുന്നില്ല. ഇവിടെ നിന്നും ആണ് കഥ തുടങ്ങുന്നത്. സിമിന്‍ വീടുവിട്ടു പോകുന്നതിനാല്‍ പിതാവിനെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ വെക്കുന്നു. ഇവിടെ നിന്നും ആണ് കഥാഗതി പുരോഗമിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഇറാനിയന്‍ ചിത്രമാണ് ‘എ സെപറേഷന്‍’. അറുപത്തിയൊന്നാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോല്‍ഡന്‍ ബെയര്‍ പുരസ്‌കാരം, മികച്ച നടനും നടിക്കുമുള്ള സില്‍വര്‍ ബെയര്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സാങ്കേതിവിദ്യയുടേയോ, വികാരപ്രകടനങ്ങളുടേയോ ഒന്നും അതിപ്രസരമില്ലാതെ വളരെ ലളിതമായാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ അസ്ഗര്‍ ഫര്‍ഹാദി’എ സെപറേഷന്‍’ ഒരുക്കിയിരിക്കുന്നത് അതിനാല്‍  ഈ സിനിമയും നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓസ്കര്‍ ദ ആര്‍ട്ടിസ്റ്റിന്

February 27th, 2012

Michel-Hazanavicius-epathram

ഹോളിവുഡ് : 2012 അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട “ദ ആര്‍ട്ടിസ്റ്റ്‌” സംവിധാനം ചെയ്ത മൈക്കല്‍ ഹസാനിവിഷ്യസ് ആണ് മികച്ച സംവിധായകന്‍. “ദ അയേണ്‍ ലേഡി” എന്ന ചിത്രത്തില്‍ ഉരുക്കു വനിത എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചറുടെ വേഷം ചെയ്ത മെറില്‍ സ്ട്രീപ് ആണ് മികച്ച നടി. “ദ ആര്‍ട്ടിസ്റ്റ്‌” എന്ന ചിത്രത്തിലെ അഭിനയത്തിന് ഷോണ്‍ ദുവാര്‍ദിന്‍ മികച്ച നടനായി.

oscar-2012-jean-dujardin-meryl-streep-epathram

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ്‌ ബാരെ ഏറ്റുവാങ്ങി

February 26th, 2012

john-abraham-award-prakash-bare-anand-patwardhan-epathram

പാലക്കാട്‌ : പതിനാലാം ജോണ്‍ അബ്രഹാം ദേശീയ പുരസ്കാര ദാന ചടങ്ങ് പാലക്കാട്‌ വെച്ച് നടന്നു. ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇന്ത്യന്‍ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര ഉത്സവത്തിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്കാര ദാനം നടന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്രോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഇവന്‍ മേഘരൂപന്‍ ” എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ കവിയുടെ വേഷം അനശ്വരമാക്കിയ നടനുമായ പ്രകാശ്‌ ബാരെ യ്ക്ക് ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരം പ്രശസ്ത സംവിധായകന്‍ ആനന്ദ്‌ പട് വര്‍ദ്ധന്‍ സമ്മാനിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ വി. കെ. ജോസഫ്‌, ചലച്ചിത്ര നിരൂപകന്‍ ജി. പി. രാമചന്ദ്രന്‍ , സംവിധായകന്‍ ഷെറി (ആദി മദ്ധ്യാന്തം) എന്നിവര്‍ സന്നിഹിതരായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഡോക്യുമെന്ററി ഫെസ്റ്റിവല്‍ തുടങ്ങി

February 19th, 2012

john-abraham-epathram

പാലക്കാട്‌ : ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇന്ത്യന്‍ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര ഉത്സവം പാലക്കാട്‌ തുടങ്ങി. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഇന്നലെ ചലച്ചിത്ര സംവിധായകന്‍ കെ ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ് ഉത്സവം സംഘടിപ്പിക്കുന്നത്. ഉല്‍ഘാടന സമ്മേളനത്തില്‍ എം. ബി. രാജേഷ്‌ എം. പി., ജില്ലാ കലക്ടര്‍ കെ. വി. മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 20« First...101112...20...Last »

« Previous Page« Previous « ഹോളിവുഡിലെ ആക്ഷന്‍ ഹീറോകള്‍ ഒന്നിക്കുന്നു.
Next »Next Page » പത്മപ്രിയ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine