ന്യൂഡല്‍ഹി: ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഈ വര്‍ഷം വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക്. ബംഗാളി സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടനായ സൗമിത്ര സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായത്. നടനാണ് സൗമിത്ര ചാറ്റര്‍ജി. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍ ബി.കെ.മൂര്‍ത്തി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. സത്യജിത് റേയുടെ 20 ഓളം ചിത്രങ്ങളില്‍ സൗമിത്ര പ്രധാന വേഷം ചെയ്തിട്ടുണ്ട്. പത്മഭൂഷന്‍, പത്മശ്രീ പുരസ്‌കാരങ്ങളും ഫ്രഞ്ച്, ഇറ്റാലിയന്‍ സര്‍ക്കാരുകളുടെ ചലച്ചിത്ര ബഹുമതി എന്നിവയും നേടിയിട്ടുള്ള സൗമിത്ര മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പത്മശ്രീയും ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നിരസിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, world-cinema