ഓസ്കാര്‍ പുരസ്കാരത്തിന് പുറമേ ആറാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് മേളയിലും അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാന്‍ സിനിമ എ സെപ്പരേഷന് പുരസ്‌കാരങ്ങള്‍ വാരികൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നേടിയത്. ഹോങ്കോങില്‍ നടന്ന ഏഷ്യന്‍ ഫിലിം ചലച്ചിത്രമേളയിലാണ് ഗോള്‍ഡന്‍ ഗ്ലോബിനും ഓസ്‌കാറിനും പുറമേ ‘എ സെപ്പരേഷന്‍’ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.
ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ചിത്രം ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് സെപ്പറേഷന്. ‘എ സിംപിള്‍ ലൈഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹോങ്കോങ് താരം ഡെനി ഇപ് മികച്ച നടിയായപ്പോള്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോണി ഡാമറ ലവ്‌ലി മാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുമായി.
സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ സംവിധായകന്‍ എറിക് ഖൂ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജനപ്രിയ നടിയ്ക്കുള്ള പുരസ്‌കാരത്തിന് ഡേര്‍ട്ടി പിക്ച്ചറിലൂടെ മലയാളി താരം വിദ്യാബാലന്‍ നോമിനേറ്റ് ചെയ്യപ്പെത്തിരുന്നു എന്നാല്‍ പുരസ്‌കാരം ലഭിച്ചില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, filmmakers, hollywood