തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം കൊളമ്പിയന്‍ ചിത്രമായ ‘ദ കളേഴ്സ് ഓഫ് ദ മൌണ്ടന്‍സ്‘ കരസ്ഥമാക്കി. കാര്‍ളോസ് സീസര്‍ ആര്ബിലേസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്. രജത ചകോരം മെക്സിക്കന്‍ ചിത്രമായ ‘എ സ്റ്റോണ്‍സ് ത്രോ എവേ’ക്കാണ്.‘ ദി പെയ്ന്റിങ്ങ് ലെസനെ‘യാണ് മേളയിലെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. മികച്ച ഏഷ്യന്‍ ചിത്രമായി “അറ്റ് ദ എന്റ് ഓഫ് ഇറ്റ് ഓള്” എന്ന ബംഗാളി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.‘എമിങ്ഗോ നമ്പര്‍ 13’ ന് എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന് ഹാമിദ് റിസാ അലിഗോലിയനാണ് മികച്ച സംവിധായകന്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, bollywood, world-cinema