മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.
പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, awards, bollywood, relationships

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 



















 
  
 
 
  
  
  
  
  
 
എത്ര കാലട്ഠേക്ക്?