ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍

December 15th, 2012

ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’ ഓസ്കര്‍ പുരസ്കാരത്തിനുള്ള മത്സര ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. 282 ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഇന്ദ്രജിത്ത്, അമല പോള്‍, പൃഥ്‌വി രാജ്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തിന് 2011 ലെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഡോ.ബിജുവിനും മികച്ച ഛായാഗ്രാഹകനായി എം.ജി രാധാകൃഷ്ണനും, കളര്‍ പ്രോസസിങ്ങിനു ജെമിനിലാബിനും ലഭിച്ചു. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറച്ച് ആളുകളും അവിടെ എത്തിപ്പെടുന്ന കള്ളന്റേയും കഥയാണ് ആകാശത്തിലെ നിറത്തിലെ പ്രമേയം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോളീവുഡ് നടി വിദ്യാബാലന്‍ വിവാഹിതയായി

December 15th, 2012

മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍‌ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.

പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഏട്ടിലെ പശു

October 23rd, 2012

mohanlal-blackbelt-epathram

അതിമാനുഷ കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര പ്രേക്ഷകരെ നിരാശരാക്കിയ മോഹൻലാലിന് തന്റെ സിനിമകളിലെ ആയോധന മികവിന് ഒരു അംഗീകാരം തായ്ലാൻഡിൽ നിന്നും ലഭിക്കുന്നു. തായ്ക്വോൺഡോ എന്ന ആയോധന കലയുടെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്ന കുക്കിവോൺ ആണ് നടൻ മോഹൻലാലിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിക്കുന്നത്. മോഹൻലാൽ യോദ്ധ പോലുള്ള തന്റെ നിരവധി സിനിമകളിൽ മോഹൻലാൽ നാടൻ ഗുസ്തി മുതൽ നിരവധി ആയോധന കലകൾക്ക് പ്രോൽസാഹനം നൽകിയതാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത് എന്ന് കേരള തായ്ക്വോൺഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി അറിയിച്ചു.

2009ൽ മോഹൻ ലാലിന് സൈന്യം ലെഫ്റ്റ്നന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മോഹൻ ലാലിന് ഡോക്ടറേറ്റ് നൽകിയതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

മോഹന്‍ലാലിനോട് ഡോക്ടറേറ്റ് നൽകിയ ശേഷം ശങ്കരാചാര്യരെ കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടു വിട്ടു പോകുമായിരുന്നുവെന്ന് അന്ന് സുകുമാർ അഴീക്കോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് എന്നും ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് താന്‍ സന്ദർശനം നടത്തില്ലെന്നും അദ്ദേഹം കത്തെഴുതുകയും ചെയ്തു.

ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം.

- സ്വ.ലേ.

വായിക്കുക: , ,

1 അഭിപ്രായം »

നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ

September 19th, 2012

patturumal-epathram

തിരുവനന്തപുരം : കൈരളി ചാനലിലെ പട്ടുറുമാൽ എന്ന പരിപാടിക്ക് മികച്ച ടി. വി. ഷോയ്ക്കുള്ള (വിനോദ വിഭാഗം) 2011ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു. കൈരളി ചാനലിലെ “കൊടികൾ മാറുന്നു” എന്ന പരിപാടിക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്കാരം ജസ്റ്റിന് ലഭിച്ചു. ഫ്ലേവേർസ് ഓഫ് ഇൻഡ്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരവും പീപ്പ്ൾ ടി.വി. യിലെ സി. റഹിമിന്റെ ലോസ്റ്റ് വുഡ്സ് എന്ന പരിപാടിക്ക് നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

അയച്ചു തന്നത് : ബെറ്റി ലൂയിസ് ബേബി

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

9 of 21« First...8910...20...Last »

« Previous Page« Previous « ദൈവത്തിന്റെ സ്വന്തം ദേവൂട്ടിക്ക് അവാര്‍ഡ്
Next »Next Page » പാപ്പിലിയോ ബുദ്ധയുമായി പ്രകാശ് ബാരെ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine