പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍-രോഷന്‍ ആന്‍ഡ്രൂസ് ചിത്രം

October 1st, 2013

ഇടവേളയ്ക്ക് ശേഷം രണ്‍ജിത്ത് ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍. മുന്‍ നിര സംവിധായകനായ രോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഹൌ ഓള്‍ഡ് ആര്‍ യു ആയിരിക്കും മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം. തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രം ഒരു ക്ലീന്‍ എന്റര്‍ ടെയ്നര്‍ ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നിരുപമ എന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിട്ടാണ് മഞ്ജു ഈ ചിത്രത്തില്‍ വേഷമിടുന്നത്. പ്രായത്തെ കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ആളുകളില്‍ ഉണ്ടാക്കുന്ന വ്യത്യസ്ഥമായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.മോഹന്‍ ലാല്‍ നായകനായ കാസനോവ എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയം ആയിരുന്നു എങ്കിലും കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള രോഷന്‍ ആന്‍ഡ്രൂസില്‍ പ്രതീക്ഷ പകരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയ്ക്ക് പുരസ്കാരത്തിളക്കം

March 19th, 2013

celluloid-rosamma-epathram

ന്യൂഡൽഹി : പതിനഞ്ചോളം പുരസ്കാരങ്ങൾ കയ്യടക്കി മലയാള സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നേട്ടം കൈവരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പുരസ്കാരങ്ങൾ മലയാളത്തിന് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ കമലിന്റെ സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലും വിക്കി ഡോണറും പങ്കിട്ടെടുത്തു. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രോൽസാഹന ചിത്രം ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ്. ലാൽ (ഒഴിമുറി), തിലകൻ (ഉസ്താദ് ഹോട്ടൽ) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കല്പ്പന മികച്ച സഹ നടിയായി. ചിത്രം തനിച്ചല്ല ഞാൻ. കിളിയച്ഛൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാൽ പുരസ്കാരം നേടി. ഉസ്താദ് ഹോട്ടലിലെ സംഭാഷണത്തിന് അഞ്ജലി മേനോൻ സമ്മാനാർഹയായി. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം തനിച്ചല്ല ഞാൻ നേടി. മികച്ച ചലച്ചിത്ര നിരൂപകൻ – പി. എസ്. രാധാകൃഷ്ണൻ. മികച്ച ശബ്ദ ലേഖകൻ എം. ഹരികുമാർ, മികച്ച ശബ്ദ ലേഖനം അന്നയും റസൂലും എന്ന ചിത്രത്തിന് എസ് രാധാകൃഷ്ണൻ. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മിനോൺ മികച്ച ബാല താരമായി. ഈ ചിത്രം സംവിധാനം ചെയ്ത സിദ്ദാർത്ഥ് ശിവ മികച്ച നവാഗത സംവിധായകനുമായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സംവിധായകന്‍ ശശികുമാറിന് ജെ. സി. ഡാനിയല്‍ പുരസ്‌കാരം

February 13th, 2013

film-director-sasikumar-jc-danial-award-ePathram
തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.

മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.

പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

January 12th, 2013
br-shetty-as-dharma-raja-ePathram
അബുദാബി : തിരുവിതാം കൂറിന്റെ  മൂന്നു നൂറ്റാണ്ടു കാലത്തെ ചരിത്ര ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കിയ 

‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്‍ശിപ്പിക്കുന്നു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള ഡോക്യു മെന്‍ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി  നാഷണല്‍ തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര്‍ കോളജസ് ഹയര്‍ കോളജസ് ഓഫ് ടെക്നോളജി വിമന്‍സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്‍ശിപ്പിക്കുക.

കേരള സര്‍ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്‍മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ പരിപാടി യില്‍ പങ്കെടുക്കും.

എന്‍..  എം  സി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍. ഷെട്ടി, യു. എ. ഇ.  എക്സ്ചേഞ്ച് ഗ്ളോബല്‍ സി. ഒ. ഒ.  വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ശ്രദ്ധേയ വേഷ ങ്ങളില്‍ അഭിനയിച്ച താണ് ഡോക്യുമെന്‍ററിയെ പ്രവാസ ലോകത്ത് ചര്‍ച്ചാ വിഷയം ആക്കിയത്.

sudhir-shetty-in-saga-of-benevolence-ePathram

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ ഷെട്ടി

1758 -1790 കാലയളവില്‍ രാജാവായിരുന്ന ധര്‍മ്മ രാജാ ആയിട്ടാണ്  ബി.ആര്‍. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ കുമാര്‍ ഷെട്ടിയും അഭിനയിച്ചു.

പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, മാര്‍ത്താണ്ഡ വര്‍മ, ധര്‍മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള്‍ ആവുന്നു.

തിരുവിതാംകൂര്‍ രാജ വംശ ത്തിന്റെ  ചരിത്രം പറയുന്ന മതിലകം രേഖകളെ അടിസ്ഥാന മാക്കി പ്രമുഖ എഴുത്തു കാരന്‍ മാടമ്പ് കുഞ്ഞുകുട്ട നാണ് രചന നിര്‍വ്വഹിച്ചത്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ യുള്ള തിരുവിതാം കൂര്‍ വംശാ വലി യുടെ വസ്തുതാ വിശകലനം ആധാരമാക്കി യുള്ള പുരാ വൃത്താഖ്യാന മാണ് ഈ ഡോക്യു സിനിമ.

യു. എ. ഇ. യില്‍ കൂടാതെ  ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 21« First...789...20...Last »

« Previous Page« Previous « റബേക്ക ഉതുപ്പായി ആൻ
Next »Next Page » സൌണ്ട് തോമയില്‍ ദിലീപ് മുറിച്ചുണ്ടനാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine