തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.
മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.
ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.
പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, filmmakers