തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര ചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളും ജെ. സി. ഡാനിയേലിനെ നേരിട്ട് കണ്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ നേരിട്ട് വെളിപ്പെട്ടതുമായ കാര്യങ്ങൾ സത്യസന്ധമായി തന്നെയാണ് താൻ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്ന് ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. ചേലങ്ങാടിന്റെ പുസ്തകം പുറത്തിറങ്ങി ഇത്രയും നാളായിട്ടും പ്രതികരിക്കാത്തവർ ഇപ്പോൾ പ്രതികരിക്കുന്നത് എന്തിനാണ് എന്ന് ഇത് സംബന്ധിച്ച് പ്രശസ്ത സവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ അറിവ് കേട് കൊണ്ടാണ് ജെ. സി. ഡാനിയേലിന് ആദ്യകാലത്ത് അംഗീകാരങ്ങൾ കിട്ടാതെ പോയത്. കരുണാകരനേയും മലയാറ്റൂരിനേയും സിനിമയിലൂടെ കമൽ അവഹേളിച്ചു എന്ന വാദത്തിൽ കഴമ്പില്ല. മലയാളം സംസാരിക്കുന്നതാണ് മലയാള സിനിമ എന്നാണ് മലയാറ്റൂരിനെ പോലുള്ളവർ അന്ന് വിശ്വസിച്ചിരുന്നത് എന്നും അടൂർ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, filmmakers