തിരുവനന്തപുരം: നവ രസങ്ങളിൽ ഒന്നായ ഹാസ്യത്തിന് പ്രത്യേക അവാർഡു നൽകേണ്ടതില്ലെന്നും ഇത് നടനെ അപമാനിക്കുന്നതിനു തുല്യമാണെന്നുമുള്ള പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഹാസ്യ നടനുള്ള പുരസ്‌കാരം പിൻവലിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ അദ്ധ്യക്ഷനായ സമിതിയ്‌ക്ക് മുന്നിൽ സർക്കാരിന്റെ ശുപാർശ. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഹാസ്യ നടനുള്ള പുരസ്‌കാരം നൽകിയത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ഹാസ്യ നടനുള്ള പുരസ്‌കാരം നിലനിർത്തണമെന്നുള്ള വാദവും ചിലർ ഉയർത്തുന്നുണ്ട്. ഇത്തരം പുരസ്‌കാരങ്ങൾ നടനുള്ള പ്രചോദനമാകുമെന്നാണ് ഇവരുടെ വാദം.